കുടുംബമഹിമയുടെ മറ്റു കൂട്ടുന്നത് സ്വന്തമായി ഒരു പെറ്റ്

maggy-pet
SHARE

ന്യൂജഴ്സിയിലെ വാൾഡ്വിക്കിൽ "ഫസ്റ്റ് വാക്ക് "എന്ന  ചൈനീസ് റസ്റ്ററന്റ് നടത്തുന്ന കാലം . മൂത്തമകൾ സൂസിക്ക് ഒരു പെറ്റ് ഡോഗിനെ കിട്ടണമെന്നു ശാഠ്യം. പലതരം നായ കുട്ടികളെ അലങ്കരിച്ചു കൊണ്ട് നടക്കുന്നതു കണ്ടിട്ടുണ്ട്.  റസ്റ്ററന്റിൽ സ്ഥിരമായി വരുന്ന ഒരു ആനിമൽ ഡോക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തോട് ഞാൻ കാര്യങ്ങൾ സംസാരിച്ചു. സത്യത്തിൽ ഞെട്ടിപ്പോയി ,  നമ്മൾ പറയുന്നപോലെ "പുരാതന കുടുംബം", അതിലും വലുതാണ് അമേരിക്കൻ പെഡിഗ്രി.  അദ്ദേഹത്തിന്റെ ആനിമൽ ഹോസ്പിറ്റൽ സന്ദർശിച്ചപ്പോൾ , മോളി ചേച്ചി പറഞ്ഞത് ഓർത്തു.  എല്ലാം  "ഹായ് എൻഡ്".  നമ്മുടെ ആവശ്യം അനുസരിച്ച് വേണം ഒരു നായയുടെ  ബ്രീഡ്നേ  തിരഞ്ഞെടുക്കുവാൻ.  നല്ല പെഡിഗ്രി ഉള്ള  ഗോൾഡൻ റിട്രീവർ ,  ഫീമെയിൽ  ആയിരിക്കും ഞങ്ങൾക്ക് നല്ലത് എന്ന് അദ്ദേഹം ഉപദേശിച്ചു.   

കുറച്ചു നാളുകൾക്കു ശേഷം , ഡോക്ടർ തന്നെ എന്നെ  വിളിച്ച് ഞങ്ങൾ ഉദ്ദേശിച്ച പോലെ  ഒരു ഗോൾഡൻ റിട്രീവർ , അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വശം ഉണ്ടെന്നും ജോലിസംബന്ധമായ കാര്യത്തിൽ അവർ പെട്ടെന്നു ലൊസാഞ്ചലസിൽ റീ ലൊക്കേറ്റ് ചെയ്യുകയുമാണ്.  സാധാരണഗതിയിൽ   ഈ ഗോൾഡൻ റിട്രീവർ 4000 ഡോളർ കൂടുതൽ വില വരാം എന്നും പറഞ്ഞു. ഞാൻ മക്കളുമായി അവരുടെ വീട്ടിൽ ചെന്നു. ഹൃദ്യമായ സ്വീകരണം ആയിരുന്നുവെങ്കിലും എന്നെക്കുറിച്ച് അവർ  എല്ലാം ചോദിച്ചറിഞ്ഞു.  ഒരു കുട്ടിയെ  ദത്ത് എടുക്കുന്നതിനും സങ്കീർണ്ണമായിരുന്നു  പേപ്പർ വർക്കുകൾ. " മാഗി  മേ  കൂപ്പർ " ,  എന്ന പേരു മാറ്റി ,  "മാഗി മേ സണ്ണി" എന്നായി. 

സൂസിയും കറിയാച്ചനും  ടോമിയും വളരെ സന്തോഷത്തിലായിരുന്നു. മാഗിയുടെ അനുസരണയും  പ്രസരിപ്പും  ഞങ്ങളെ  വളരെ  സന്തോഷം ഉള്ളവർ ആക്കി.  മിക്കവാറും കുട്ടികളുടെ കൂടെ തന്നെയാണു മാഗി.  

ഒരു ദിവസം വൈകിട്ടു മുൻവശത്തെ ഡോർ ബെൽ അടിച്ചു,  ഡോർ തുറന്നപ്പോൾ അയൽവീട്ടിലെ  സായിപ്പും മദാമ്മയും.  കഴിഞ്ഞ ഏഴു വർഷമായി ഞാൻ എന്റെ വീട്ടിൽ താമസം തുടങ്ങിയിട്ട്.   വല്ലപ്പോഴും വണ്ടി പാർക്ക് ചെയ്യുന്ന സമയത്ത് ഒരു ഹായ് പറഞ്ഞാൽ ആയി.  സുസ്മേരവദനനായി നിൽക്കുന്ന അവരെ കണ്ടു ഞാൻ ഒന്ന് അമ്പരന്നു. May we come in ?  അലങ്കോലമായി കിടന്ന ലിവിങ് റൂമിലേക്ക് ഞാൻ അവരെ ക്ഷണിച്ചു.  അവരുടെ കൈവശം വൃത്തിയായി പൊതിഞ്ഞ ഒരു ഗിഫ്റ്റ് ബോക്സ് ഉണ്ടായിരുന്നു.  നിങ്ങൾ  ഗോൾഡൻ റിട്രീവർ  ഡോഗിനെ വാങ്ങിയെന്ന് അറിഞ്ഞു. ഡോഗിനു കൊടുക്കുവാനുള്ള കുറച്ച് ബിസ്ക്കറ്റ് ആണിത്.  ഇത്രയും കാലം നിങ്ങളെ പരിചയപ്പെടാൻ സാധിക്കാത്തതിൽ ഞങ്ങൾ ദുഃഖിക്കുന്നു. (  ഞാൻ ഏതോ ദ്വീപിൽ നിന്നും  വന്ന ,  ഹാഫ് നേക്കഡ്  ആദിവാസി ആണെന്ന്  വിചാരിച്ചിട്ട്  ഉണ്ടാവാം )  സന്തോഷത്തോടു കൂടി അവർ തന്ന ഗിഫ്റ്റ് വാങ്ങി.  എന്താവശ്യത്തിനും അവരെ വിളിക്കണം എന്നു പറഞ്ഞുകൊണ്ട്  അവർ പടിയിറങ്ങി.   സ്വന്തമായി ഒരു  പെറ്റ് ഉണ്ടാക്കുന്നത് ,  അമേരിക്കയിലെ കുടുംബമഹിമ കൂട്ടും എന്ന് മനസ്സിലായി.

ചൈനീസ്  റസ്റ്ററന്റ് വിട്ടതിന് ശേഷം ,  ഗ്രാൻഡ് മേറ്റ്  ഉടമസ്ഥതയിലുള്ള  ബർഗർ  കിങ്ങിൽ  ജോലിക്കു  ജോയിൻ ചെയ്തു.  ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നു ആ കാലഘട്ടങ്ങൾ.  ഞാൻ വീട്ടിൽ ഇല്ലാത്ത ദിവസങ്ങളിൽ , മാഗി മുൻവശത്തെ ഡോർ മാറ്റിൽ ആണു കിടക്കുന്നത്.  ഞാൻ ഉള്ള ദിവസങ്ങളിൽ എന്റെ ബെഡിനു താഴെയും. വീട്ടിലെ ഒരു അംഗം പോലെ ആയി കഴിഞ്ഞിരുന്നു മാഗി.  മൻഹാട്ടനിലെ ബർഗർ കിംഗ് ബ്രാൻഡ് ഡെവലപ്മെന്റ് ടീമിലാണു അന്നു ഞാൻ വർക്ക് ചെയ്തിരുന്നത്. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം  മൻഹാട്ടൻ ഏതാണ്ട് ഷട്ട്ഡൗൺ തന്നെയായിരുന്നു.  അതിനാൽ ആ പ്രോജക്ട് ഡാലസിൽ കോർഡിനേറ്റ് ചെയ്യാവുന്ന രീതിയിൽ ഏതാണ്ട് ഒരു വർഷം ഞാൻ ഡാലസിൽ പോയി വന്നു ജോലി ചെയ്യുകയായിരുന്നു വാരാന്ത്യത്തിൽ  വരുന്ന എന്നെ കാത്തു നിന്ന മാഗിയുടെ മുഖവും ഇന്നു പോലെ ഞാനോർക്കുന്നു.

2002ൽ ഞാൻ കുടുംബസമേതം  ഡാലസിലേക്ക്  റീ ലൊക്കേറ്റ് ചെയ്തു.  മാഗി കൂടെയുള്ളതിനാൽ  ഞങ്ങൾ ഡ്രൈവ് ചെയ്താണു ഡാലസിൽ എത്തിയത്.  ടെക്സസിലെ ചൂട് മാഗിക്ക് അത്രകണ്ട് ഇഷ്ടമല്ലായിരുന്നു.  ചില ദിവസങ്ങളിൽ  എഴുന്നേൽക്കാൻ വൈകിയാൽ ,   മാഗി എന്നെ തോണ്ടി വിളിക്കും. ഭക്ഷണകാര്യത്തിൽ  കൃത്യനിഷ്ഠ പുലർത്തിയിരുന്നെങ്കിലും  കേക്ക് എവിടെ കണ്ടാലും കട്ടുതിന്നും.  ഒരിക്കൽ ഫ്രിഡ്ജ് തുറന്ന് എടുക്കുന്നത് ഞാൻ കണ്ടു.  അതിനുശേഷം ഏതെങ്കിലും ഫർണിച്ചറിനടിയിൽ പോയി ഒളിച്ചിരിക്കും.   ഞങ്ങൾ   സ്വിമ്മിംഗ് പൂളിൽ നീന്താൻ ഇറങ്ങിയാൽ മാഗി വെള്ളത്തിലിറങ്ങില്ല . പക്ഷേ ചുറ്റും  താൻ എല്ലാം നോക്കി കാണുന്നു എന്ന അർത്ഥത്തിൽ ഓടും.   

മാഗിയുടെ പതിനാലാം ബർത്ത് ഡേ വളരെ ആഘോഷം ആയിട്ടാണ് മക്കൾ നടത്തിയത്.  രാവിലെ നടക്കാൻ പോകാൻ വിളിച്ചാൽ മാഗി വരാതെയായി.  കൂടുതലും വെറുതെ കിടക്കും.  എന്നിരുന്നാലും ആ തിളങ്ങുന്ന കണ്ണുകൊണ്ടുള്ള നോട്ടം വളരെ സ്നേഹമുള്ള ആയിരുന്നു.  പിന്നീട് പലപ്പോഴും  പൂളിന്റെ വെള്ളത്തിൽ കാലിട്ടു കിടക്കുന്നത് കാണാമായിരുന്നു. ടെക്സസ്സിലെ ചൂട് കാരണം എന്നു ഞാൻ വിചാരിച്ചു.  ആനി പറഞ്ഞു ഒരിക്കലും മാഗി വെള്ളത്തിൽ ഇറങ്ങിയിട്ടില്ല പിന്നെ എന്താണ് ഇങ്ങനെയെന്ന് ?  ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച ,  സോഫയിൽ ഇരുന്നു ടി വി കണ്ടുകൊണ്ടിരുന്ന എന്റെ മടിയിലേക്ക് മാഗി വലിഞ്ഞുകയറി , കുറച്ചധികം കാലമായി മാഗി  അങ്ങനെ സോഫയിൽ കയറിയിട്ട് മറ്റും.  കുറച്ചുകാലമായി  നഖം വെട്ടാൻ ഇരുന്നതിനാൽ ,  കൈ കൊണ്ട് എന്നെ തോണ്ടി വിളിച്ചപ്പോൾ ഒന്നു വേദനിച്ചു.  എന്തോ ഒരു പന്തികേട്.  ആനിയും  മക്കളെയും ഞാൻ വിളിച്ചു.  എല്ലാവരും സോഫയിൽ ഇരുന്നു.  എല്ലാവരും ചുറ്റും നോക്കിക്കൊണ്ട് മാഗി പതുക്കെ കണ്ണുകളടച്ചു.  ഇനി ഒരുപാട് എഴുതണം എന്നുണ്ട് പക്ഷേ ഞാൻ നിർത്തുന്നു.  മാഗിയുടെ മരണം ഇന്നും ഒരു വേദന തന്നെയാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}