ADVERTISEMENT

കോവിഡ് മഹാമാരി സൃഷ്ടിച്ച  യാത്രാ വിലക്കുമായി  തട്ടിച്ചുനോക്കുമ്പോൾ ,  സെപ്റ്റംബറിൽ 11  വേൾഡ് ട്രേഡ് സെന്റർ അറ്റാക്ക് , വിമാനയാത്രകൾക്ക്  വേറൊരു മാനം തന്നെ സൃഷ്ടിച്ചു.  സന്തോഷിച്ച്  ആനന്ദിച്ചു  നടത്തിയിരുന്ന വിമാനയാത്രകൾ ഒരു പേടി സ്വപ്നം പോലെ ആയി മാറി.  എയർപോർട്ട് ടെർമിനൽ എന്ന്  പോലെതന്നെ , നമ്മൾ യാത്ര ചെയ്യുന്നത് ഒരു "ടെർമിനലിലേക്ക്" ആണെന്നുള്ള  തിരിച്ചറിവ് ഉണ്ടാക്കി സെപ്റ്റംബർ 11.  

രാജ്യം രാജ്യത്തോടും ദേശം ദേശത്തോടും യുദ്ധം ചെയ്യുന്ന ചരിത്രങ്ങൾ ഒന്നൊന്നായി നമ്മുടെ മുൻപിൽ ഉണ്ട്.  എന്നാൽ സാധാരണ  ജനങ്ങളെ , സൂയിസൈഡ്  അറ്റാക്ക്ഴ്സ് , പിൻവാതിലിലൂടെ  ഇടിച്ചു കയറി കത്തിച്ചു കളഞ്ഞത്  എന്തു ന്യായീകരണത്തിലൂടെ  ലോകം വിശദീകരിക്കും ? ഇതുമായി ബന്ധപ്പെട്ട പലരാജ്യങ്ങളിലും കൊല്ലപ്പെട്ട  നിരപരാധികൾ,  ഇപ്പോഴും യുദ്ധക്കെടുതിയിൽ  ജീവിക്കുന്ന പച്ചമനുഷ്യർ.   പേഴ്സണൽ ഗ്രൂമിങ് , വസ്ത്രധാരണരീതി , എന്തിനു കഴിക്കുന്ന ഭക്ഷണം വരെ  മനുഷ്യരെ മനുഷ്യരിൽ നിന്ന് അകറ്റി.  മത വിശ്വാസം ആണോ, മത വിദ്വേഷം ആണോ നമ്മെ നയിക്കുന്നത് ?

നമ്മുടെ പ്രിയ പ്രസിഡന്റ് ,ബോളിവുഡിന് അഭിമാന താരം, അങ്ങനെ എത്ര പേർ ന്യൂയോർക്കിലെ ട്രാവൽ സെക്യൂരിറ്റിയുടെ ഡസ്കിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. 

വേൾഡ് ട്രേഡ് സെൻറർ അടുത്ത് ജോലി ചെയ്തിരുന്ന ഞാൻ അപകടസമയത്തും പിന്നീട് പല ദിവസങ്ങളും വളണ്ടിയറായി വർക്ക് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് എഫ്ബിഐ പല മീറ്റിങ്ങുകളും കൗൺസിലിങ്ങും നടത്തി. എഫ്ബിഐയുടെ മിഡ് ടൗൺ ഓഫിസിൽ,  ബിഗ് സ്ക്രീനിൽ സാറ്റലൈറ്റ് ചിത്രങ്ങൾ കാണിച്ചു. ടവർ വീണു ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നപ്പോൾ കപ്പലണ്ടിയും കൊറിച്ച് കൂളായി ടവറിലേക്കു നോക്കി നിൽക്കുന്ന ആളുകൾ, അങ്ങിനെ പലതും. ആക്സിഡന്റ് നടക്കുന്ന  ചൊവ്വാഴ്ച രാവിലെ പതിവുപോലെ വെളുപ്പിനെ തുറക്കാറുള്ള കോഫി സ്റ്റാൻഡുകൾ തുറക്കാത്തതു ശ്രദ്ധയിൽപ്പെട്ടിരുന്നു. പല മീറ്റിങ്ങുകളിലും ഞാൻ ഈ കാര്യം പറഞ്ഞു എങ്കിലും വ്യക്തമായ ഒരു മറുപടി എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.  ഉത്തരം കിട്ടാത്ത  ഒരുപാട് ചോദ്യങ്ങളിലെ ഒരു ചോദ്യം കൂടി?  പ്രതികാരത്തിന്റെ കത്തിക്കരിഞ്ഞ ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷി  ശാന്തിയുടെയും സമാധാനത്തിന്റെയും പൊൻപുലരി സമ്മാനിക്കട്ടെ. 

യുണൈറ്റഡ് വി സ്റ്റാൻഡ് . ലോകാ സമസ്താ സുഖിനോ ഭവന്തു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com