കടലിനോട് കഥപറഞ്ഞവൾ

my-creative
SHARE

നിലാവ് പെയ്തൊരു നേരമത്രയും

കടലിനോട് കഥപറയാൻ മാറ്റിവച്ചോ?

നീ തന്ന ചുംബനമെല്ലാം ആ കടൽ കാറ്റ് കൊണ്ട് പോയി....

ഞാനായ് കവർന്നെടുത്തതൊക്കെ

തേൻ തുള്ളികളായ് ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചു

കൈത്തണുപ്പിലെ സ്നേഹമെല്ലാം നീ

എന്നിൽ നിന്നും അപഹരിച്ചു

പിരിയാൻ നേരത്ത് നീ എന്റെ മാറിലെ

ചൂട് കവർന്നെടുത്തു

എങ്കിലും, എന്റെ സ്വപ്നമെല്ലാം നിലാവെനിക്കു തന്നു. നീ കണ്ണിലൊളിപ്പിച്ച കുസൃതി ഞാനറിഞ്ഞു

മതിയെനിക്കതെന്നുമോർക്കാൻ 

നിന്റെ ഹൃദയമിടിപ്പും ചുടുചുംബനവും.....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS