ADVERTISEMENT

മാനസത്തിന്റെ ഒന്നാമത്തെ അർഥം ഉപ്പ് എന്നായത് എന്റെ എഴുത്തിന്റെ മുന്നിൽ ചെറുതായൊന്നു വിലങ്ങിട്ടു, എന്റെ സ്വന്തം മാനസം. ഒന്നടങ്ങു വേലപ്പാ നീയൊക്കെ പത്താം പടി ഇറങ്ങുമ്പോ എത്ര പേർക്ക് ഓട്ടോഗ്രാഫ് കൊടുത്തു? ആർക്ക് പെമ്പുള്ളാർക്കോ... പെമ്പുള്ളാരോട് പോവാംപറ! ഞാനൊരു മെയിൽ ഷോവനിസ്റ്റ്.

 

എനിക്ക് ‘മകാരം’ വഴങ്ങാത്ത ഒരു സഹപാഠി ഉണ്ടായിരുന്നു. നല്ലപോലെ പാടും. പക്ഷേ, മെകാരത്തിൽ. മെനസ്സിന്റെ മെലർകാവിൽ മെന്തം മെന്തം......ഇതൊരു 'പാരന്തെറ്റിക്കൽ' വട്ട്.

 

ഞാനെന്റെ മാനസ്സപുത്രനെ വിളിച്ചു,

 

ഡാ മാനസാ, നബീലെ നീ പറ: പത്തിലെ പടിയുറങ്ങുമ്പോ മനസ്സിന്റെ തെക്കേ വടക്കേ കിഴക്കേ പടിഞ്ഞാറേ മൂലയിൽ ഒരു കിളുന്ത് പെൺകുട്ടി നിന്നെ നോക്കി ചിരിച്ചു കൊണ്ടിരുന്നത് ഓർമയില്ലേ!

 

അല്ലേ അല്ലേ ബ്രിട്ടാസ്.. ഇല്ലന്നോ,

 

കട്ടായം? എങ്കിൽ ഇജ്ജൊരു മെൻസനേ ആയിരുന്നില്ലന്നോ,

 

വെരി സ്ട്രേഞ്ച്?! ശെരി അന്നൊക്കെ നല്ലകുട്ടിയായി നടന്ന നീ എന്തെ ഇന്നൊരു നമ്പർ വൺ വായിനോക്കി ആയി മാറി!?...

 

എടാ കുട്ടാ പൊയ്നാച്ചിയിലെ ഡെന്റൽ കോളജിൽ, മുപ്പതാണ്ടുകൾക്കു മുന്നാലേ നിന്നെ കൊണ്ടുപോയി ചേർത്തത്

 

ഈ ചീർത്ത് വീർത്ത മൂത്താപ്പ ആയിരുന്നില്ലേ. അച്ഛമ്മാൻ വേണം

 

അ...ച്ച....മ്മാ.....ൻ.

 

ചോദ്യം നമ്പർ രണ്ടു : ഈ വായ്‌നോക്കികൾക്കിടയിലും തന്റെ ഈ സാരസ്യം എവിടന്നൊപ്പിച്ചു കുട്ടാ.

 

സരസനായ പിതാവിനെ കടത്തി വെട്ടുന്നല്ലോ മാനസപുത്രാ. അതെ,

 

വിത്തു ഗുണം പത്തു ഗുണം..

 

പക്ഷേ, പന്തപ്പാടത്തു പന്ത് കളി വേണ്ട കെട്ടോ!

 

മണിക്കൂറുകളുടെ നമ്മുടെ വിടുവായത്തിനൊടുവിൽ നീ തിരിച്ചിറങ്ങുമ്പോൾ, ഉപ്പില്ലാത്ത ഈറൻ... കൺപോളകളെ തഴുകുന്നുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com