നീയെന്ന നിന്നിലെ നീ - വിവേക് എടയാറ്റൂർ എഴുതിയ കവിത

Mail This Article
×
നാമെന്നും നമുക്കെന്നും
നാളേറെ നടിച്ചിട്ടും
നമ്മിലെ നാഗത്തെ
നടമാടാനയച്ചിട്ടും
നരനായും നക്തഞ്ചരനായും
നമ്മിൽ നട്ടു നനച്ചിട്ടും
നീയറിഞ്ഞോ നീയാരെന്ന്
നീയറിഞ്ഞോ നിന്നിലെ നീയാരെന്ന്
നാട്ടിലെ നൃപന്മാരെല്ലാരുമേ
നഗ്നരെന്നറിഞ്ഞിട്ടും
നന്മമരങ്ങളായ് നിന്നവർ
നഞ്ചമ്പേറ്റങ്ങ് നീങ്ങീട്ടും
നാടിന്നുമീതെ നങ്കൂരമിട്ടൊരു
നീചജന്മങ്ങൾ നടമാടികണ്ടിട്ടും
നുണനയനാം നടകന്റെ നടനം
നാടാകെ നരകമായി തീർത്തിട്ടും
നീയറിഞ്ഞോ നീയാരെന്ന്
നീയറിഞ്ഞോ നിന്നിലെ നീയാരെന്ന്
നന്ദിച്ചും നിന്ദിച്ചും
നടവഴിപലതു നടന്നിട്ടും
നടേ നടന്നവർ നയപ്പിനാൽ
നമ്മളെ നമ്മളായ്തീർത്തിട്ടും
നചിരംകേൾക്കാം നിൻ
നർദിദം നാടെങ്ങും
നമതംമറച്ചോരീ നവയുഗത്തിൽ
നീയെന്ന നാമെന്ന നാമങ്ങൾ
നെഞ്ചിലേറ്റുന്നൊരു നവമനുജാ
നീതെന്നേയല്ലേ നിയതം
നോക്കുകുത്തിയായ് നിന്നതും......
English Summary:
Poem Written by Vivek Edayattur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.