ADVERTISEMENT

ഈ ഭൂമിയിൽ കാണപ്പെട്ട സൃഷ്ടി സ്ഥിതി
പരിപാലകയാം സ്നേഹ നിധിയാണമ്മ
ഒരിക്കലും വറ്റാത്ത വാത്സല്യ തേൻ ഉറവയാണമ്മ
അതിരുകളില്ലാത്ത സ്നേഹ വാത്സല്യങ്ങൾ
സദാ വാരി കോരി ചൊരിയും മക്കൾക്കായി

മലപോലെ ആകാശത്തോളം മക്കൾ വളർന്നാലും
എന്നും അമ്മയ്ക്ക് സ്വന്തം കുഞ്ഞു പൊൻകുഞ്ഞു
നമ്മൾ അമ്മതൻ സ്നേഹ വാത്സല്യ ചിറകിനടിയിൽ
ഏതു മക്കളും ഓടിയെത്തും അഭയത്തിനായ്

എന്താപത്ത് വന്നാലും അമ്മ എന്നുള്ള രണ്ട് അക്ഷരം
എപ്പോഴും നമ്മൾ തൻ നാവിലും ഹൃത്തടത്തിലും
എന്നെന്നും ആശ്വാസ ദായകമായിടും ദൃഢം
സ്വന്തം ചോരയും നീരും വിയർപ്പും ചിന്തി
മക്കളെ വളർത്തിയൊരമ്മ തൻ കർമ്മ
നിർഭര കഷ്ട നഷ്ട ത്യാഗോജ്വല ജീവിതം

വർണ്ണിക്കാൻ ഏതൊരാൾക്കും വാക്കുകളില്ല
ഏതൊരു എന്തൊരു ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും
മക്കളെ നെഞ്ചോട് ചേർത്തു പിടിക്കും അമ്മ
മാനവ ഹൃദയസരസ്സിലെ സ്നേഹ പുഷ്പമാണമ്മ
മക്കൾക്കു മിന്നും വഴികാട്ടി നക്ഷത്രം അമ്മ തന്നെ

ഹൃദയത്തിൻ അൾത്താരയിൽ പൂജാപുഷ്പമാണമ്മ
അമ്മമാർക്കായി എന്നെന്നും തുറന്നിടാം
നമ്മൾ ഹൃദയത്തിൻ സ്നേഹ കവാടങ്ങൾ |

English Summary:

Malayalam Poem written by AC Geroge - Ammamar Kanappetta Daiivangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com