ADVERTISEMENT
australian-shadow-ministers-held-a-visit-to-kerala4

മെല്‍ബൺ∙ ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ പ്രകൃതിഭംഗിയും ഭക്ഷ്യവൈവിധ്യങ്ങളും ആസ്വദിച്ച്, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകള്‍ അടുത്തറിഞ്ഞ്‌ വിക്ടോറിയന്‍ ഷാഡോ മന്ത്രിമാര്‍ തിരിച്ചെത്തി.ലിബറല്‍ പാര്‍ട്ടി നേതാക്കളും വിക്ടോറിയ സംസ്ഥാനത്തെ ഷാഡോ മന്ത്രിമാരുമായ ബ്രാഡ് ബാറ്റിന്‍, നിക്ക് വക്കെലിംഗ് എന്നിവര്‍ കേരളത്തിനു പുറമേ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയാണ് മടങ്ങിയെത്തിയത്. ഓസ്ട്രേലിയയില്‍ മാധ്യമപ്രവര്‍ത്തകനായ ജോണ്‍സണ്‍ മാമലശേരിയോടോപ്പമാണ് അവര്‍ കേരള സന്ദര്‍ശനത്തിന് എത്തിയത്.

ഇന്ത്യന്‍ പാര്‍ലമെന്റ്, താജ്മഹല്‍, തുടങ്ങിയവ സന്ദര്‍ശിച്ചശേഷം കേരളത്തിലെത്തിയ അവര്‍ കേരളത്തിലെ വിവിധ സാമൂഹ്യ സാംസ്കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. കാലടി ശ്രീശങ്കര സ്മൃതിസ്തംഭം, ശങ്കരാചാര്യ ആശ്രമം, മലയാറ്റൂര്‍ പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ കാണാക്കാഴ്ചകള്‍ ഇരുവര്‍ക്കും കൗതുകവും അത്ഭുതവുമായി. കാതടപ്പിക്കുന്ന ഉച്ചഭാഷിണി ആക്രോശങ്ങളും ഗതാഗതം മുടക്കിയുള്ള പ്രചാരണറാലികളും അവര്‍ അത്ഭുതംകൂറി നോക്കിനിന്നു. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിലും പങ്കെടുത്തു. 

australian-shadow-ministers-held-a-visit-to-kerala5

കേരളത്തിന്‍റെ അഗ്നിശമനസേനയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍, സാമൂഹ്യ സുരക്ഷയുടെ ചുമതലയുള്ള ഷാഡോ മന്ത്രിയായ ബ്രാഡ് ബാറ്റിന്‍ എറണാകുളം കടവന്ത്രയില്‍ ഫയര്സ്റ്റെഷന്‍ സന്ദര്‍ശിച്ചു. ഫയര്‍ ഓഫിസര്‍മാരുമായി അഗ്നിശമനസേനയുടെ പ്രവര്‍ത്തന രീതികള്‍ ചര്‍ച്ച ചെയ്തു.

australian-shadow-ministers-held-a-visit-to-kerala6

കുമരകം കായലിലെ ഓളപ്പരപ്പിലൂടെ ഹൌസ്‌ബോട്ടുയാത്രയും കുട്ടനാടന്‍ ഭക്ഷണവും ആസ്വദിച്ച അവര്‍ മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട്‌ കൊച്ചിയിലെയും പുരാതന ചരിത്ര സ്മാരകങ്ങളും, തൃപ്പൂണിത്തുറയിലെ ഹില്‍പാലസും ചുറ്റിക്കണ്ടു.  മുവാറ്റുപുഴയാറിന്റെ കുളിര്‍മ നുകരാനും  കേരളത്തിന്‍റെ ഗ്രാമീണഭംഗി ആസ്വദിക്കാനും സമയം കണ്ടെത്തി. പാഴൂര്‍ പ്രസിദ്ധമായ പെരുംതൃക്കോവില്‍, പുഴയ്ക്കു കുറുകെയുള്ള തൂക്കുപാലം തുടങ്ങിയവയും സന്ദര്‍ശിച്ചു. ആറു കാലങ്ങളില്‍ പാടി സംഗീതത്തിന്‍റെ ഉത്തുംഗ ശ്രുംഗത്തില്‍ എത്തിയ ഷട്കാലഗോവിന്ദമാരാരുടെ രാമമംഗലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

australian-shadow-ministers-held-a-visit-to-kerala7

റോഡുകളുടെ ദുരവസ്ഥയും ഗതാഗതക്കുരുക്കുകളും അല്പം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും സന്ദര്‍ശനത്തില്‍ തങ്ങള്‍ വളരെ സന്തുഷ്ടരാണെന്ന് ബ്രാഡും നിക്കും പറഞ്ഞു. മധ്യകേരളം മാത്രമാണ് ഈ യാത്രയില്‍ കാണാന്‍ കഴിഞ്ഞുള്ളുവെന്നും മറ്റ് പ്രദേശങ്ങളും കാണാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു.

ഗ്രാമീണ ജീവിതശൈലികള്‍ അടുത്തറിയാന്‍ ഗ്രാമീണ കുടുംബങ്ങളോടൊപ്പം സമയം ചിലവിട്ടും ഭക്ഷണം കഴിച്ചുമാണ് അവര്‍ മടങ്ങിയത്. മാധ്യമ പ്രവര്‍ത്തകനായ ബിജു ആബേല്‍ ജേക്കബ്‌, ജില്ലാ പഞ്ചായത്തംഗം കെ.എന്‍. സുഗതന്‍, ഫോക്കാന എക്സിക്യുട്ടീവ്‌ വൈസ് പ്രസിഡണ്ട്‌ ജോയ് ഇട്ടന്‍, അങ്കമാലി മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ഷിയോ പോള്‍ , ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരകസമിതി സെക്രട്ടറി ജയചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ മന്ത്രിമാരെ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com