ADVERTISEMENT

മെൽബൺ∙ ലോക രാജ്യങ്ങളിൽ ശാന്തസുന്ദരമായി ജീവിക്കാൻ പറ്റുന്ന നഗരമായി ഓസ്ട്രേലിയായിലെ മെൽബൺ മാറുമ്പോൾ ഇവിടെ താമസിക്കുന്ന മലയാളികളുടെ ഇടയിലും പുതിയ സ്വപ്ന വീടുകൾ ഉയരുകയാണ്. ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു ശരാശരി മലയാളി മെൽബണിന്റെ സൗന്ത് ഭാഗങ്ങളിൽ വീടുകൾ വാങ്ങിക്കുന്ന പ്രവണത ആയിരുന്നു കൂടുതൽ. എന്നാൽ ഈ കഴിഞ്ഞ 4 വർഷം കൊണ്ട് സ്ഥലം വാങ്ങി വീട് വയ്ക്കുന്ന ഒരു രീതി മലയാളികൾ പരീഷിച്ച് വിജയിച്ചു കഴിഞ്ഞിരിക്കുന്നു.

home2

മെൽബണിന്റെ സൗന്ത്–ഈസ്റ്റ് ഭാഗത്ത് പുതിയ വീട് വയ്ക്കാനുള്ള സ്ഥലങ്ങൾ റിലീസ് ചെയ്യുന്നതിന് അനുസരിച്ച് സ്ഥലം വാങ്ങിച്ച് വീട് വയ്ക്കുന്ന രീതി ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്നു. ബെറിക്ക്, ക്രാൻബേൻ നോർത്ത്, വെസ്റ്റ്, ഈസ്റ്റ്, ഗ്ലൈഡ് നോർത്ത് തുടങ്ങിയ സ്ഥലങ്ങൾ മലയാളികൾക്ക്  പ്രിയപ്പെട്ടവയായി മാറി. നാട്ടിലെ രീതിയിൽ സ്ഥലം വാങ്ങിച്ച് വീട് വയ്ക്കുന്ന രീതി. 

ഒറ്റ നിലയിൽ വീട് പണിത്  ഭംഗിയാക്കിയവരിൽ അനിൽ–സ്മിത പുല്ലുക്കാട്ട്, മാത്യു ലൂക്കോസ്–ജിനീഷ് എന്നിവർ മികച്ച് നിന്നിരുന്നു. അതിനുശേഷം കൂടുതൽ പരീക്ഷണങ്ങളോടെ ആധുനിക രീതിയിൽ വീട് ഭംഗിയാക്കുന്നതിൽ രേണു– വിമല തച്ചേട്, ടോണി– ജൂലി എന്നിവർ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അതിനേയും കവച്ചുവച്ചുകൊണ്ട് 36 സ്ക്വയർ മീറ്റിൽ 2.7 പൊക്കത്തിൽ 512 Land Size ൽ വളരെ മനോഹരമായി സ്വപ്ന ഭവനം പണിതിരിക്കുന്നത് ജോയി–സീന മറ്റക്കരയുടെ ഒറ്റനിലയിൽ ഉള്ള വീടാണ്. നാല് ബെഡ് റൂം, ഒരു സ്റ്റഡി റൂം, ഒരു തിയേറ്റർ റൂം, വിശാലമായ അടുക്കള, Pantry, Londury വീടിന്റെ പുറകുവശം നിരവധി മരങ്ങൾ. ഇവയെല്ലാം കൂടി ഒറ്റനിലയിൽ ഉള്ള സ്വപ്ന ഭവനം വേറിട്ട് നിൽക്കുകയാണ്. വീടിന്റെ ഉള്ളിലെ  furnishing മുഴുവൻ സീനയുടെ ഐഡിയാ ആയിരുന്നു. അതുകൊണ്ട് തന്നെ വീടിന്റെ രൂപത്തിലും ഭാവത്തിലും ഭംഗി കൂടിയിരിക്കുന്നു. ജൂൺ മാസം ഇവരുടെ വീടിന്റെ ഗൃഹപ്രവേശനം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഒട്ടനവധി മലയാളികൾ ഈ വീടിന്റെ പ്ലാനിൽ ഇതിനേക്കാൾ സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് തങ്ങളുടെ സ്വപ്ന ഭവനം പണിയുന്നതിനുള്ള തിരക്കിൽ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com