ADVERTISEMENT

മെൽബൺ∙ മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സും സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണും സംയുക്തമായി നാലാമത് ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ എട്ട് ശനിയാഴ്ച കീസ്‌ബോറോ ബാഡ്മിന്റൺ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന് തുടങ്ങി വൈകിട്ട് നാലുമണി വരെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ഐഡിയൽ ലോൺസ് മെഗാ സ്പോൺസറായ ഈ ടൂർണമെന്റിൽ ഒന്നാം സമ്മാനമായ ഫോർ സ്റ്റാർസ് ഫ്രണ്ട്ഷിപ് ട്രോഫിയും 501 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ലിൻസ് ആൻഡ് ഷെറിൻ, ലാൻസ് ആൻഡ് സിൽവി,ലിറ്റോ ആൻഡ് സ്റ്റെല്ല, ഷിനു ആൻഡ് ബെറ്റ്സി ഫാമിലിയാണ്. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തൻപുരക്കൽ മെമ്മോറിയൽ ട്രോഫിയും 251 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ബൈജു ആൻഡ് ഷീന ഫാമിലിയും മൂന്നാം സമ്മാനമായ ചേരിയിൽ കുരുവിള മെമ്മോറിയൽ ട്രോഫിയും 101 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ഷിജൂ ആൻഡ് സിനി ഫാമിലിയുമാണ്.

സ്ത്രീകൾക്കായി പ്രത്യേകം ടൂർണമെന്റ് ഇതേ ദിവസം തന്നെ നടത്തപ്പെടുന്നു. സ്ത്രീ ജനങ്ങൾക്കായുള്ള ടൂർണമെന്റ് സമ്മാനമായ 'വിമൺ എംപവർമെൻറ് ട്രോഫിയും, ഇല്ലിക്കൽ ട്രോഫിയും ക്യാഷ് പ്രൈസും സ്പോൺസർ  ചെയ്തിരിക്കുന്നത് അലൻ ആൻഡ് സോജി ഫാമിലിയും ജിബു ആൻഡ് സ്റ്റെനി ഇല്ലിക്കൽ ഫാമിലിയുമാണ്.

കുട്ടികൾക്കായി ജമ്പിങ് കാസ്സിലും ഫേസ് പെയിന്റിങ് മറ്റു വിനോദങ്ങളും ഒരുക്കിയിരിക്കുന്ന ഈ ഫാമിലി ഇവന്റിൽ പങ്കെടുക്കുന്നതിനായി കോഓർഡിനേറ്റ് ചെയ്യുന്ന ജോ മുരിയാന്മ്യാലിൽ (0451531415), ഷിനു ജോൺ (0490030517), ലാൻസ് സൈമൺ (0432570400) , സിജു അലക്സ് (0432680612) എന്നിവരും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ് കമ്മറ്റിയും ക്നാനായ മിഷൻ പാരിഷ് കൗൺസിലും ഓസ്‌ട്രേലിയയിലുള്ള എല്ലാ ക്നാനായക്കാരെയും സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com