ADVERTISEMENT
IMG-20190518-WA0049

പാരീസ്∙ യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വേൾഡ് മലയാളി ഫെഡറേഷന്റെ ഫ്രാൻസ് പ്രൊവിൻസ് സ്വീകരണം നൽകി. പാരീസിലെ ഇന്ത്യൻ എംബസ്സിയിൽ നടന്ന സ്വീകരണച്ചടങ്ങിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുത്തു.  ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ സെക്രട്ടറി സുഭാഷ് ഡേവിഡ് സ്വാഗതം പറഞ്ഞ യോഗത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ എന്ന പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയെയും സംഘത്തെയും ധരിപ്പിച്ചു. മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രി പ്രളയാനന്തര കേരളത്തിൽ സർക്കാർ നടത്തുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളെപ്പറ്റി വിവരിച്ചു.

പാരീസിലെ ഭാരതീയ കാര്യാലയത്തിന്റെ സ്ഥാനപതി വിനയ് മോഹൻ ക്വത്ര, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഡബ്ല്യു.എം.എഫ് മെന്റർ ഡോ. മുരളി തുമ്മാരുകുടി, ഡബ്ല്യു.എം.എഫ് ഭാരവാഹികളായ സുരേന്ദ്രൻ നായർ, റോയ് ആന്റണി, ജിത്തു ജനാർദ്ദൻ, വികാസ് മാത്യൂ, എംബസി ഉദ്യോഗസ്ഥർ, ഇതര പ്രവാസി സംഘടനാ ഭാരവാഹികൾ എന്നിവരും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com