ADVERTISEMENT

മെല്‍ബണ്‍ ∙ ചൈനയിലെ സാംസ്കാരിക, റേഡിയോ, ടെലിവിഷന്‍, സ്പോര്‍ട്സ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഓസ്ട്രേലിയയില്‍നിന്ന് സംഘടിപ്പിച്ചിട്ടുള്ള പര്യടനസംഘത്തിലേക്ക് മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍സണ്‍ മാമലശേരിയെ തെരഞ്ഞെടുത്തു. സംഘത്തിലെ ഏക ഇന്ത്യക്കാരനാണ് അദ്ദേഹം.

ചൈനയിലെ ഹൈനാന്‍ പ്രവിശ്യയുടെ ടൂറിസം വികസനത്തിന്‍റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, സഞ്ചാര സാഹിത്യകാരന്മാര്‍ എന്നിവരുള്‍പ്പെട്ട ഇരുപതോളംപേര്‍ അടങ്ങിയ സംഘം ഒരാഴ്ചത്തെ പര്യടനത്തിനായി 23ന് മെല്‍ബണില്‍ നിന്ന് യാത്ര തിരിക്കും.

ചൈനയുടെ കിഴക്കേ അറ്റത്തുള്ള ദ്വീപ്‌ പ്രവിശ്യയായ ഹൈനാന്‍ കേരളീയ കാലാവസ്ഥയിലുള്ള പ്രകൃതി രമണീയമായ പ്രദേശമാണ്. ബീച്ചുകളും, മലനിരകളും, മഴക്കാടുകളും ഉള്‍പ്പെട്ട ഹൈനാന്‍ യൂറോപ്യന്‍ ടൂറിസ്റ്റുളുടെ പറുദീസയാണ്. 22 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന സാനിയ ബീച്ചും ലോക പ്രശസ്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com