ADVERTISEMENT

വിയന്ന∙ ഓസ്ട്രിയയില്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സഖ്യകക്ഷി നേതാവായാ ഉപചാന്‍സലര്‍ക്കെതിരേ അഴിമതി ആരോപണം ഉയര്‍ന്നതിനു പിന്നാലെ സര്‍ക്കാര്‍ തകര്‍ന്നതാണ് കാരണം. 

തീവ്ര വലതുപക്ഷത്തിന്‍റെ പ്രതിനിധിയായ ഹെയ്ന്‍സ് ക്രിസ്റ്റ്യന്‍ സ്ട്രാഷെ പിന്തുണയ്ക്കു പകരം വിദേശ നിക്ഷേപകര്‍ക്ക് സര്‍ക്കാരിന്‍റെ കരാറുകള്‍ വാഗ്ദാനം ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ വീണത്. സ്ട്രാഷെയുടെ തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിയുടെ പിന്തുണയോടെയാണ് കര്‍സിന്‍റെ സെന്‍റര്‍ റൈറ്റ് പീപ്പിള്‍സ് പാര്‍ട്ടി ഭരണം നടത്തിയിരുന്നത്.

സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് ഓസ്ട്രിയന്‍ പ്രസിഡന്‍റ് അലക്സാന്‍ഡര്‍ വാന്‍ ഡെര്‍ ബെല്ലെന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എത്രയും വേഗം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തണം. ഭരണഘടന അനുവദിച്ചിരിക്കുന്ന പരിധികള്‍ക്കുള്ളില്‍ നിന്ന് അതു സാധ്യമാക്കാവുന്ന പരമാവധി വേഗം സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com