ADVERTISEMENT

മെൽബൺ ∙ ഇന്ത്യയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം മലയാളി സമൂഹം തൽസമയം ഒരുമിച്ചിരുന്ന് വിശകലനം ചെയ്തു. മെൽബണിലെ ഇടതുപക്ഷ സഹയാത്രികൻ ഷിബു പനംതടത്തിന്റെ വസതിയിൽ മെൽബൺ സമയം ഉച്ചക്ക് 12.30 ന് തുടങ്ങിയ ഫലപ്രഖ്യാപനത്തിന്റെ താത്വികമായ വിശകലനം വിവിധ മലയാളി സംഘടനാ നേതാക്കളുടെ സാന്നിധ്യത്തിൽ അവിസ്മരണീയമായി. 

മാറിമാറി വരുന്ന ലീഡ് നിലയെ ആസ്പദമാക്കി ഇടതുപക്ഷ ചിന്താഗതിക്കാരും, വലതുപക്ഷ ചിന്തകരും തമ്മിൽ നടന്ന ആരോഗ്യകരമായ ചർച്ചകൾ മലയാളി സമൂഹത്തിന് പുത്തൻ ഉണർവ് നൽകി. മെൽബണിലെ പ്രശസ്തനായ അവതാരകനും പാട്ട് പെട്ടിയുടെ ജീവനാഡിയുമായ രേണു തച്ചേടൻ ചർച്ചകൾ നിയന്ത്രിച്ചു. 

ക്നാനായ കാത്തലിക് കോൺഗ്രസ് വിക്ടോറിയായുടെ പ്രസിഡന്റ് സജി കുന്നുംപുറം, ഉഴവൂർ സംഗമത്തിന്റെ കോർഡിനേറ്റർ രാജു സ്റ്റീഫൻ ഫ്രാക്സ്റ്റൻ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് സ്റ്റീഫൻ ഓക്കാട്ട്, നവോദയ ഓസ്ട്രേലിയായുടെ പ്രതിനിധി സുനു സൈമൺ, പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയാ കമ്മറ്റിയുടെ പ്രസിഡന്റ് റെജി പാറയ്ക്കൻ, മെൽബൺ ക്നാനായ സോഷ്യൽ ക്ലബ്ബിന്റെ ഡയറക്ടർ ഫിലിപ്പ് കുഞ്ഞ് കമ്പക്കാലുങ്കൽ, വിവിധ സംഘടനാ നേതാക്കളായ ഷിബു ജേക്കബ്, ജോബിൻ താഴത്ത് കുന്നപ്പള്ളി, ജോസ്സി സ്റ്റീഫൻ ഒറ്റതെങ്ങാലിൽ, ലാലു ജോസഫ്, ജോ ഒറവക്കുഴി, സിറിൾ മൂലക്കാട്ട് എന്നിവരും ചർച്ചയിൽ പങ്കാളികളായി.

കെ.എം. മാണിയോടൊപ്പം പ്രവർത്തിച്ചിരുന്ന ആദ്യ കാല കേരളാ കോൺഗ്രസ് നേതാക്കളായ എസ്താപ്പാൻ ഒറ്റതെങ്ങാലിൽ, ചാക്കോച്ചൻ ചക്കുങ്കൽ എന്നിവരും ആവേശകരമായി ചർച്ചയിൽ പങ്കെടുത്തു. കേരളത്തിൽ നിന്നും വിജയിച്ച എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ നേർന്നു. കോട്ടയത്തു നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച തോമസ് ചാഴികാടന് മലയാളി സമൂഹം ഫോണിലൂടെ ആംശസകൾ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com