ADVERTISEMENT

ക്വാലാലംപൂർ ∙ മലേഷ്യയിൽ കപ്പലിൽ നിന്നു വീണ് മരിച്ച ഇന്ദ്രജിത്ത് (26) എന്ന യുവാവിന്റെ മൃതശരീരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയുടെ ശ്രീലങ്ക വഴിയുള്ള വിമാനത്തിൽ തിരുവനന്തപുരത്തെത്തിക്കുമെന്ന് വിവരം ലഭിച്ചതായി പ്രവാസി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ബാദുഷ അറിയിച്ചു. പഠനശേഷം മലേഷ്യയിലെ ഒരു ഷിപ്പിങ് കമ്പനിയിൽ പരിശീലനത്തിനായി എത്തിയതായിരുന്നു ഇന്ദ്രജിത്ത്. മരണപ്പെട്ട് ഇത്രയും നാളുകളായിട്ടും ബന്ധപ്പെട്ട ഷിപ്പിങ് കമ്പനി അധികൃതരിൽ നിന്നു ഔദ്യോഗികമായി യാതൊരു വിവരവും കൈമാറിയിട്ടില്ലെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഈ മാസം 15ന് മലേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ സറാവാക്കിനടുത്താ ഇന്ദ്രജിത് കപ്പലിൽ നിന്നു വീണത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com