ADVERTISEMENT

ഓക്‌ലാൻഡ് ∙ മെയ് മാസം 31, ജൂൺ 1, 2 തീയതികളിൽ ഓക്‌ലാൻഡിലെ മൗണ്ട് വെല്ലിംഗ്ടൺ വൈപുന റിസ്സോർട്ട് കൺവൻഷൻ സെന്ററിൽ വച്ച് നടക്കുന്ന ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ 10–ാം വാർഷികവും ഗ്ലോബൽ കൺവൻഷനും മാർ കുര്യൻ വയലുങ്കൽ പിതാവ് ഉൽഘാടനം ചെയ്യും.

pic

മേയ് 31ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് റജിസ്ട്രേഷനോടെ ആരംഭിക്കുന്ന വാർഷികാഘോഷം വൈകിട്ട് 5ന് അസോസിയേഷന്റെ പ്രസിഡന്റ് സാജു പാറയിൽ പതാക ഉയർത്തുന്നതോടെ തുടക്കം കുറിക്കും. ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി വിശിഷ്ടാ അതിഥികളെ സമ്മേളന ഹാളിലേക്ക് സ്വീകരിച്ച് ആനയിക്കുന്ന റാലി കേരളത്തനിമ വിളിച്ചോതും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സാമുദായിക, രാഷ്ട്രീയ നേതാക്കൾ അഭിസംബോധന ചെയ്തു സംസാരിക്കും. തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ ന്യൂസിലാൻഡിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കലാപരിപാടികൾ അവതരിപ്പിക്കും. 

ജൂൺ ഒന്നിനു കായിക മത്സരങ്ങളും ക്നാനായ തനിമയും നടത്തും. ജൂൺ 2 ഞായറാഴ്ച രാവിലെ 10 നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന സമാപന സമ്മേളനത്തോടെ കൺവൻഷൻ അവസാനിക്കും. ഫാ. ടോമി പട്ടമാക്കിൽ, സജി വരക്‌കാല, ജോൺ മാത്യു, സജി കുന്നുപുറം, റെജി പാറയ്ക്കൻ, സ്റ്റീഫൻ ഓക്കാട്ട്, ടോമി നെടുംതുരുത്തി (ഓസ്ട്രേലിയ), ബെന്നി മാവേലി, ടെസ്സി മാവേലി (യുകെ), ജെയിംസ് തെക്കനാട്, സാജു കണ്ണമ്പള്ളി(യുഎസ്എ) എന്നിവർ വിശിഷ്ടാ അതിഥികൾ ആയി എത്തും.

ബിജോ മോൻ ചേന്നാത്ത്, ഡോൺ പതിപ്ലാക്കിൽ, സബിമോൻ വാടിയിൽ, മിലൻ വലിയപറമ്പിൽ, ഷിന്റു ഉറുമ്പിൽ, ജോണി വാച്ചാച്ചിറ, ജോൺ പതാരപ്പള്ളിയിൽ, ജോബിറ്റ് കിഴക്കെകുറ്റ്, ജോസി എറികാട്ട്, ജിമ്മി പുളിക്കൽ, അലക്സ് മാക്കീൽ, സ്റ്റിവൻസൻ ആനാലിൽ, ടൈറ്റസ് ഉതിരകല്ലുങ്കൽ, സബിൻ പച്ചിക്കര, ജോസഫ് പടിഞ്ഞാറെകാട്ടിൽ, ജിജോ ചിറട്ടോലിക്കൽ, ജെഫി ഉറുമ്പിൽ, ബെന്നി വെച്ചുകാലയിൽ, തോമസ് ഓക്കാട്ട്, ജോഷൻ പുളിക്കൻ, സാജൻ കുഴിപറമ്പിൽ എന്നിവർ വാർഷികാഘോഷങ്ങൾക്ക് നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com