ADVERTISEMENT

മെൽബൺ∙ കേരള രാഷ്ട്രീയത്തിലെ അതികായനും കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനും ആയിരുന്ന കെ എം മാണി അന്തരിച്ചതു മൂലം  ഒഴിവു വന്ന പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തേക്ക്   ജനാധിപത്യ രീതിയിൽ  എത്രയും പെട്ടന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രവാസി കേരളാ കൊണ്ഗ്രെസ്സ് ( എം ) ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. 

കഴിഞ്ഞ അരനൂറ്റാണ്ടിലേറെ തന്റെ ചോരയും നീരും നൽകി  കെ.എം. മാണി  പടുത്തുയർത്തിയ കേരളാ  കോൺഗ്രസ്സ് പ്രസ്ഥാനത്തെ കുതന്ത്രങ്ങളിൽ കൂടിയും വളഞ്ഞ വഴികളിൽ കൂടിയും പിടിച്ചെടുക്കാൻ  ചിലർ നടത്തുന്ന ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ  ആവില്ല , പാർട്ടിയുടെ  സംസ്ഥാന കമ്മറ്റി എത്രയും വേഗം വിളിച്ചു കൂട്ടി ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണം .

 പ്രവർത്തകരുടെയും , ഭൂരിപക്ഷത്തിന്റെയും അടിസ്ഥാനത്തിൽ ആകണം തിരഞ്ഞെടുപ്പ് . അല്ലാതെ സ്വയം പ്രഖ്യാപിതരായി സ്വാർത്ഥ  താൽപര്യങ്ങൾക്കായി പാർട്ടിയെയും പ്രവർത്തകരെയും ബലി കൊടുക്കുവാൻ അനുവദിക്കുകയില്ല .പാർട്ടിയെ ഒറ്റകെട്ടായി നയിക്കാൻ കഴിവും പ്രാപ്തിയുമുള്ള കേരളാ കോൺഗ്രസ് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി എം പി യുടെ എല്ലാ പ്രവർത്തനങ്ങൾക്കും സമ്പൂർണ്ണ പിന്തുണ നൽകുന്നതായി പ്രവാസി കേരള  കോൺഗ്രസ് ഗ്ലോബൽ സമിതി ഭാരവാഹികൾ പറഞ്ഞു . 

ഗ്ലോബൽ ഭാരവാഹികളായ യുകെ ഘടകം പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ , ഓസ്‌ട്രേലിയ ഘടകം പ്രസിഡന്റ് റജി  പാറക്കൻ , അമേരിക്കൻ ഘടകം പ്രസിഡന്റ് ജെയ്‌ബു  കുളങ്ങര , അയർലൻഡ് ഘടകം പ്രസിഡന്റ് രാജു കുന്നക്കാട്ട് , യുഎഇ ഘടകം  പ്രസിഡന്റ് എബ്രഹാം പി സണ്ണി , ന്യൂസിലാൻഡ് ഘടകം പ്രസിഡന്റ് ബിജോമോൻ ചേന്നാത് , ഖത്തർ ഘടകം പ്രസിഡന്റ് ജോൺ സി എബ്രഹാം  എന്നിവർ സംയുക്ത പ്രസ്താവനയിൽ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത് . വൻ  ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തോമസ് ചാഴികാടനെ  നേതാക്കൾ അനുമോദിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com