ADVERTISEMENT

ബ്രിസ്ബെയ്ൻ∙ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി ബ്രിസ്‌ബയ്നിലെ ഉഴവൂർ നിവാസികൾ Reddif -ൽ ഒരുമിച്ചു കൂടി ഇരുപതോളം കുടുംബങ്ങൾ ഒന്നുചേർന്ന ഈ ദിനം സിബി അഞ്ചംകുന്നത്, പിപ്സ് വേലികെട്ടേൽ, ജെയിംസ് കൊട്ടാരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. രസകരമായ വിനോദങ്ങളോടെ ആരംഭിച്ച സംഗമത്തിന് ചുക്കാൻപിടിച്ചത് ജോസ്മോൻ വാഴപ്പിള്ളിൽ, സുനിൽ കാരക്കൽ എന്നിവരാണ്.

വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഇതിന് ചുക്കാൻ പിടിച്ചത് ജെയ്‌മോൻ മുര്യൻവാലയും ബ്ലെസൻ മുപ്രാപ്പിള്ളിയുമാണ്. തുടർന്നു ജോസഫ് കുഴിപ്പിള്ളിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ലയോള കാടപ്പറമ്പത്ത് സ്വാഗതവും ജോൺ പിറവം നന്ദിയും അർപ്പിച്ചു. ആശംസകളേകി യോഗത്തിന് ജീവൻ പകർന്നത് സുനിൽ പൂത്തോലി, ലിജോ കുന്നാം പടവിൽ, സോണിയ ലയോള, തങ്കമ്മ ജെയിംസ്, ജിലു ലിജോ, ഷീബ ജോൺ, ലിൻഡ ജോസ്മോൻ, അനിത ജെയ്‌മോൻ എന്നിവരാണ്. ഏലിയാമ്മ അഞ്ചം കുന്നത്ത്, ഡെയ്സി മാടപ്പറമ്പത്, മേരി മുര്യൻവാലി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com