ADVERTISEMENT

ഓക്‌ലാൻഡ് ∙  ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ന്യൂസിലാൻഡിന്റെ പത്താം വാർഷികാഘോഷങ്ങളിലും 2019 ഗ്ലോബൽ കൺവൻഷനിലും പങ്കെടുക്കാൻ എത്തിയ മാർ കുര്യൻ വയലുങ്കലിനും മോൻസ് ജോസഫ് എംഎൽക്കും ഓക്‌ലാൻ‍ഡ് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

വിവിധ രാജ്യങ്ങളിൽ നിന്നും വിശിഷ്ട അതിഥികൾ ആയി എത്തിയ  ബെന്നി മാവേലി, ഫാ. ടോമി പട്ടമാക്കിലിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയായിൽ നിന്നും എത്തിയ ഓഷ്യാന ക്നാനായ കാത്തലിക് അസോസിയേഷന്റെ ഭാരവാഹികളായ സജി വരക്‌കാല, ജോൺ മാത്യു, ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് വിക്ടോറിയായുടെ പ്രസിഡന്റ് സജി കുന്നുംപുറം, പ്രതിനിധികളായ റെജി പാറയ്ക്കൻ, സ്റ്റീഫൻ ഓക്കാട്ട്, റ്റോമി നെടുംതുരുത്തി എന്നിവർക്കും സ്വീകരണം നൽകി. ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് ന്യൂസിലാൻഡിന്റെ പ്രസിഡന്റ് സാജു പാറയിൽ, പരിപാടിയുടെ ജനറൽ കൺവീനർ ബിജോമോൻ ചേന്നാത്ത്, വിവിധ കമ്മറ്റിയുടെ ഭാരവാഹികളായ ഡോൺ പതിപ്ലാക്കൽ, ജോബി സിറിയക്ക് എറികാട്, ജോബിറ്റ് കിഴക്കെകുറ്റ്, സാബിമോൻ തൊട്ടിയിൽ, ജിമ്മി പുളിക്കൻ, ജാബിൻ ജെംയിസ് എന്നിവരും വിമാനത്താവളത്തിലെ സ്വീകരണത്തിൽ പങ്കാളികളായി. 

മേയ് 31, ജൂൺ 1, 2 തീയതികളിൽ നടക്കുന്ന പത്താം വാർഷികാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന് പ്രസിഡന്റ് സാജ പാറയിലും ജനറൽ കൺവീനർ ബിജോമോൻ ചേന്നാത്തും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com