ADVERTISEMENT

മെൽബൺ∙ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ ജൂൺ 4(ചൊവ്വാഴ്ച) മുതൽ ജൂൺ 7 (വെള്ളിയാഴ്ച) വരെ ആഘോഷിക്കുന്നു. ജൂൺ 4(ചൊവ്വാഴ്ച) നവനാൾ നൊവേനയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുകയും പിന്നീട് മോചിതനാകുകയും ചെയ്ത സലേഷ്യൻ സഭാംഗം ഫാദർ ടോം ഉഴുന്നാലിൽ തന്റെ അനുഭവസാക്ഷ്യം പങ്കുവയ്ക്കും. വൈകിട്ട് ഏഴുമണിക്കുള്ള ആഘോഷമായ സമൂഹബലിയിൽ ഫാ.ടോം ഉഴുന്നാലിൽ, ഫാ.ഷാൽബിൻ കാലഞ്ചേരി, ഫാ. ആന്റണി ക്രൂസ് എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. 

 

പ്രധാന തിരുന്നാൾ ദിനമായ ജൂൺ 7 (വെള്ളിയാഴ്ച) പാദുവായിൽ നിന്നും കൊണ്ടു വരുന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് എഴുന്നള്ളിച്ച് വൈകിട്ട് 6 മണി മുതൽ ജപമാലയും തുടർന്ന് വിശുദ്ധ അന്തോണീസിന്റെ നൊവേനയും ഉണ്ടായിരിക്കും. 7 മണിക്ക് ഫ്രാൻസിസ്ക്കൻ വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയും തുടർന്ന് വർണ്ണ ശബളമായ മുത്തുക്കുടകളുടെ അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ദേവാലയം ചുറ്റിയുള്ള മെഴുകുതിരി പ്രദക്ഷിണവും നടക്കും. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പാരിഷ് ഹാളിൽ നടക്കുന്ന സ്നേഹവിരുന്നോടെ തിരുന്നാളാഘോഷങ്ങൾ സമാപിക്കും.

 

മെൽബണിലെ വിവിധ ക്രൈസñവ സമൂഹങ്ങളിലെ വിശ്വാസികൾ ഒരുമിച്ചാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. തിരുന്നാളിൽ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥത്തിലൂടെ ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി അസിസ്റ്റന്റ് വികാരി ഫാദർ ആന്റണി ക്രൂസ് അറിയിച്ചു.

 

അഡ്രസ്:

സെന്റ് ഫ്രാൻസിസ് അസ്സീസി ചർച്ച്

290 ചൈൽഡ്സ് റോഡ്, മിൽപാർക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com