ADVERTISEMENT

സൂറിക്ക്∙ സ്വിറ്റ്‌സർലൻഡിൽ വച്ച് നടക്കുന്ന പതിനാറാമത് രാജ്യാന്തര കലാമേളയുടെ തിരി തെളിഞ്ഞു.  സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ആണ് ഇന്ത്യക്ക് വെളിയിൽ വച്ച്  നടത്തുന്ന ഏറ്റവും വലിയ  യുവജനോത്സവവേദി ഒരുക്കുന്നത്.

 

ഇനി രണ്ടു ദിനരാത്രങ്ങൾ ഭാരതീയ കലകൾ സൂറിക്കിൽ  പ്രഭ ചൊരിയും. വിവിധ യൂറോപ്യൻ  രാജ്യങ്ങളിൽ നിന്നുമായി  മുന്നൂറിലധികം റജിസ്ട്രേഷനാണ് ഇത്തവണ ഉള്ളതെന്ന് ജനറൽ കൺവീനർ റീന അബ്രാഹം അറിയിച്ചു. ഇന്ത്യൻ കലകൾക്ക് വെള്ളവും വെളിച്ചവും നൽകി യുവജനോത്സവത്തിലൂടെ പുതിയ പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുന്ന സാർവ്വദേശീയ മേളയാണ് കേളി അന്താരാഷ്ട്ര കലാമേള.

 

ഇന്ത്യൻ എംബസ്സി, സൂര്യ ഇന്ത്യ  തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കേളി യുവജനോത്സവം ഒരുക്കുന്നത്. കഴിഞ്ഞ പതിനാറ്  വർഷങ്ങളായി മികച്ച രീതിയിൽ ആണ് സംഘാടകർ കലാമേള ഒരുക്കുന്നത്. സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ പട്ടങ്ങൾക്ക് പുറമെ കേളി കലാരത്ന, ഫാ.ആബേൽ മെമ്മോറിയൽ  ട്രോഫി തുടങ്ങിയവക്ക് പുറമെ എല്ലാ മത്സര വിജയികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കും. കേളിയുടെ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും കേരളത്തിലെ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com