ADVERTISEMENT

 

മെല്‍ബൺ∙ കോതയാറും കാളിയാറും തൊടുപുഴയാറും ഒത്തുചേര്‍ന്ന് മൂന്ന് ആറുകളുടെ സംഗമമായി മൂവാറ്റുപുഴയായി മാറുന്ന ത്രിവേണി സംഗമനാട്ടില്‍ നിന്നുള്ള ഓസ്ട്രേലിയന്‍ നിവാസികളുടെ ഒത്തുചേരല്‍ ജൂണ്‍ 15 ശനിയാഴ്ച വൈകിട്ട്  അഞ്ചിന് ഡാന്‍ഡിനോംഗ് സെന്റ്‌ ജെയിംസ്‌ ആംഗ്ലിക്കന്‍ ചര്ച്ച് ഹാളില്‍ (53, Langhorne street, Dandenong) നടക്കും. 

 

മുവാറ്റുപുഴ അസംബ്ലി നിയോജക മണ്ഡലത്തിന്റെയും മുവാറ്റുപുഴ താലൂക്കിന്റെയും പരിധിയില്‍പെടുന്ന പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബങ്ങളുടെ ഒത്തുചേരല്‍ ആണ് ‘ത്രിവേണി സംഗമം’ എന്നാ പേരില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ ഉള്ള മൂവാറ്റുപുഴക്കാര്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനും പുതിയ സംഘടന രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനുമായാണ് സംഗമം നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. നേരിട്ട് അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത മുവാറ്റുപുഴ സ്വദേശികളും സംഗമത്തില്‍ എത്തിച്ചേരണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്- 0405046292, 0411306256.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com