ADVERTISEMENT

ജനീവ∙ രാജ്യാന്തര തൊഴിൽ സംഘടനയ്ക്ക് 100 വയസ്സ് തികയുന്നു. ഒന്നാം ലോകയുദ്ധത്തിനുശേഷം ലീഗ് ഓഫ് നേഷന്‍സിന്‍െറ കീഴില്‍ രൂപവത്കരിച്ച സംഘടനയാണ് ഐഎല്‍ഒ. 1919ലാണ് രൂപവത്കരണം.

തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സാമ്പത്തിക-സാമൂഹികനീതി കൈവരിക്കുന്നതിനും യോജിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം. 

1919ല്‍ ജര്‍മനിയും 1934ല്‍ അമേരിക്കയും റഷ്യയും സംഘടനയില്‍ അംഗങ്ങളായി. 1939ല്‍ റഷ്യ സംഘടനയില്‍നിന്ന് പിന്മാറിയെങ്കിലും 1954ല്‍ വീണ്ടും ചേര്‍ന്നു. 1977-80 കാലത്ത് യുഎസ് സംഘടനയില്‍ നിന്ന് വിട്ടുനിന്നു. 

ഈയാഴ്ച നടക്കുന്ന വാര്‍ഷിക കോണ്‍ഗ്രസില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെർക്കൽ, റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് എന്നിവര്‍ പങ്കെടുക്കും.

ആഗോള തലത്തില്‍ 187 രാജ്യങ്ങളാണ് ഐഎല്‍ഒ യില്‍ അംഗങ്ങളായുള്ളത്. സംഘടനയുടെ കേന്ദ്ര ആസ്ഥാനം ജനീവയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com