ADVERTISEMENT

റോം∙ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഞ്ചാമത് റോമാ ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 14 മുതല്‍ 16 വരെ  റോമിലെ ബസലിക്ക അനസ്താസിയയില്‍ നടക്കും. സകലമനുഷ്യരും ദൈവത്തിന്‍റെ രക്ഷകാണും എന്ന വചന ഭാഗം ആസ്പദമാക്കി നടക്കുന്ന ധ്യാനം യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന ശുശ്രൂഷയ്ക്ക് ഫാദര്‍ ചെറിയാന്‍ വാരിക്കാട്ട് (വികാരി), ഫാ.ബിജു മുട്ടത്തുകുന്നേല്‍, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. സനല്‍ മാളിയേക്കല്‍ എന്നിവർ നേതൃത്വം നല്‍കും. ധ്യാനത്തിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകള്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com