മലയാളി മലേഷ്യയിൽ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു
Mail This Article
×
ക്വാലാലംപൂർ∙ മലയാളി മലേഷ്യയിലെ ജോഹോറിൽ മരിച്ചു. ഭക്ഷ്യ വിഷബാധയേറ്റാണെന്ന് സംശയിക്കുന്നു, കാസർകോട് ചട്ടഞ്ചാൽ പള്ളത്തുങ്കൽ സ്വദേശി മുഹമ്മദ് അബ്ദുൾ സത്താർ (45) ആണ് തിങ്കൾ പുലർച്ചെ മരിച്ചത്.
ചെമ്മീൻ വിഭവം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സത്താറിനെ ഇന്നലെ ജോഹോറിലെ സുൽത്താൻ ഇസ്മായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ജോഹോറിലെ ഒരു കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.