ADVERTISEMENT

ബേണ്‍∙  പുരുഷന്‍മാര്‍ക്കു തുല്യമായ വേതനം ആവശ്യപ്പെട്ടു സ്വിറ്റ്സര്‍ലന്‍ഡിലാകമാനം സ്ത്രീകള്‍ തെരുവുകളില്‍ പ്രക്ഷോഭം നടത്തി. രാജ്യത്തെ എല്ലാ പ്രധാന പട്ടണങ്ങളിലും നഗരങ്ങളിലും പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.

പതിനാറ് സ്വിസ് യൂണിയനുകളുടെ കൂട്ടായ്മയായ യുഎസ്എസ് ആണ് പ്രക്ഷോഭം ആസൂത്രണം ചെയ്തത്. സ്വിറ്റ്സര്‍ലന്‍ഡിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പ്രക്ഷോഭമെന്നാണ് അവരിതിനെ വിശേഷിപ്പിക്കുന്നത്. 30 വര്‍ഷം മുന്‍പാണ് തുല്യ വേതനം ആവശ്യപ്പെട്ട് സ്വിസ് വനിതകള്‍ ആദ്യമായി സമരം ചെയ്തത്. ഇപ്പോഴും ആവശ്യം പൂര്‍ണമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

തലസ്ഥാനമായ ബേണില്‍ നടത്തിയ പ്രകടനത്തില്‍ 40000 സ്ത്രീകള്‍ പങ്കെടുത്തു. സൂറിച്ചില്‍ 70000 പേരും ബേസലില്‍ 40000 പേരും ജനീവയില്‍ 20000 പേരും പ്രകടനങ്ങളില്‍ അണിചേര്‍ന്നു. ലോസേനില്‍ 60000 പേരും പ്രകടനത്തിനെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com