ADVERTISEMENT

സിഡ്‌നി∙ നോർത്ത്  -വെസ്റ്റ്  സിഡ്‌നി  കേന്ദ്രമായി  പ്രവർത്തിക്കുന്ന  മലയാളി  സംഘടനയായ  കേരള  ഫ്രണ്ട്സ്  ക്ലബിന്റെ  വാർഷിക  പൊതുയോഗം  2019  ജൂൺ ഒന്നിനു  വിനിയാർഡ്  അവിനാ  റിസോർട്ടിൽ നടന്നു . യോഗത്തിൽ  കഴിഞ്ഞ  വർഷത്തെ  പ്രവർത്തന  റിപ്പോർട്ടും  വരവുചെലവ്  കണക്കുകളും   അവതരിപ്പിച്ചു.തുടർന്ന്  പുതിയ  വർഷത്തെ  ഭാരവാഹികളെ  തിരഞ്ഞെടുത്തു.

പ്രസിഡന്റ് -സ്റ്റെനി  സെബാസ്റ്റ്യൻ 

വൈസ്  പ്രസിഡന്റ് -ജോസ്  ചാക്കോ 

സെക്രട്ടറി -സംഗീത  കാർത്തികേയൻ 

ട്രഷറർ -ജോസ്  സാവോ 

പിആർഓ -ലിജോ  ജോൺ 

എക്സിക്യൂട്ടീവ്  അഡ്വൈസറി -ജോണിക്കുട്ടി  തോമസ് 

കമ്മറ്റി അംഗങ്ങൾ - ബേബി ജോസഫ് ,സുരേഷ്  ബാബു ,ജിനി  ഗാന്ധി , രഞ്ജിത്  രാധാകൃഷ്ണൻ , ഷൈജു  പോൾ ,ഗീവർഗീസ്  കൊല്ലനൂർ , മനോജ്  കൂക്കൾ ,സുനോജ്  സെബാസ്റ്റ്യൻ, വിനോ  വർക്കി 

വനിതാ  കമ്മിറ്റി  അംഗങ്ങൾ -ഉഷ  പദ്മനാഭൻ ,സന്ധ്യ  ജിനി , രഞ്ജു  രഞ്ജൻ 

തുടർന്നു  നടന്ന  അവലോകനത്തിൽ  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  കേരളത്തിലെ പ്രളയദുരന്തത്തോടനുബന്ധിച്ചു  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചരലക്ഷം  ഇന്ത്യൻ  രൂപ  ചുരുങ്ങിയ  സമയത്തിനുള്ളിൽ  പിരിച്ചു  നൽകുവാൻ നേതൃത്വം  നൽകിയവർക്ക്   അനുമോദനം  രേഖപ്പെടുത്തി.പുതിയ  പ്രവർത്തന  വർഷത്തെ  പരിപാടികൾ  ആസൂത്രണം  ചെയ്യുകയും , കഴിഞ്ഞ  വർഷം ഏറെ  ശ്രദ്ധയാകർഷിച്ച  'ജന്റിൽമെൻ   നൈറ്റ്  ഔട്ട്'  തുടർന്നുള്ള വർഷങ്ങളിലും   നടത്തുവാൻ  തീരുമാനിച്ചു.

കൂടാതെ  വനിതകൾക്കുവേണ്ടി  ജിമ്മിക്കി കമ്മൽ നൈറ്റ് എന്ന  പേരിൽ  പ്രത്യേക പരിപാടി നടത്താനും  മുൻവർഷങ്ങളിലെ പോലെ വിപുലമായ രീതിയിൽ  ഓണാഘോഷ  പരിപാടികൾ  സംഘടിപ്പിക്കുവാനും  തീരുമാനിച്ചു. അംഗങ്ങളുടെ  കലാപരിപാടികൾക്കും അത്താഴ വിരുന്നിനും ശേഷം  വാർഷിക പൊതുയോഗത്തിനു  സമാപനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com