ADVERTISEMENT

കെയിൻസ്∙ മലയാളി അസോസിയേഷൻ കെയിൻസിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി, കേരളത്തിൽ കഴിഞ്ഞവർഷം ഉണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും വീട് നഷ്ടപ്പെട്ടവർക്കുള്ള ഭവനനിർമ്മാണം പൂർത്തീകരിച്ചു താക്കോൽ കൈമാറി. സർക്കാരിനെയോ മറ്റ്‌ സന്നദ്ധസംഘടനകളെയോ ഏൽപ്പിക്കാതെ അസോസിയേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് രണ്ടു വീടുകളുടേയും നിർമ്മാണം പൂർത്തീകരിച്ചത്. 

 

mac-houses1-gif

ഇടുക്കി ജില്ലയിലെ ചെറുതോണിയിലുള്ള നിസ്സഹായരായ രണ്ടുകുടുംബങ്ങളുടെ കണ്ണീരൊപ്പാൻ സംഘടനയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചു. ആവശ്യഘട്ടങ്ങളിൽ ഇനിയും ഇതുപോലെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സംഘടന സുസജ്‌ജമാണെന്ന് ഭാരവാഹികൾ അറിയിച്ചു.  ഒരു ഭവന നിർമ്മാണ പദ്ധതിയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ മലയാളി അസോസിയേഷൻ കെയിൻസ് അഭിനന്ദനം അർഹിക്കുന്നു.

 

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അർഹരായ കുടുംബങ്ങളെ കണ്ടെത്താനും വെറും നാലു മാസത്തിനുള്ളിൽ വീടുപണി പൂർത്തീകരിക്കുവാനും കഴിഞ്ഞു എന്നുള്ളത് ഒരു വലിയ നേട്ടമാണ്. ഈ സംരംഭത്തിൽ സഹകരിച്ച എല്ലാ കുടുംബങ്ങളോടും മലയാളി അസോസിയേഷൻ  കെയിൻസിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com