ADVERTISEMENT

മെൽബൺ ∙ ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് വിക്ടോറിയായുടെ ആഭിമുഖ്യത്തിൽ മെൽബണിലെ അസോസിയേഷന്റെ അംഗങ്ങളിൽ നിന്നും സമാഹരിച്ച രണ്ട് ലക്ഷത്തി നാൽപത്തി അയ്യായിരം രൂപയുടെ ചെക്ക് ചികിത്സക്കുവേണ്ടി കൈമാറി. കേരളത്തിലെ രാജപുരം ഇടവാംഗം സന്ദീപ് ചെറിയാൻ കരൾ സംബന്ധമായ അസുഖം മൂലം വിഷമം അനുഭവിക്കുന്നത് മനസ്സിലാക്കി അസോസിയേഷന്റെ പ്രസിഡന്റ് സജി കുന്നുംപുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഈ തുക സമാഹരിച്ചത്.

ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് വിക്ടോറിയായുടെ പ്രതിനിധികൾ ആയ പി. പി. മാത്യുവും ഷാജു തോമസും  രാജപുരത്തെ സന്ദീപ് ചെറിയാന്റെ വസതിയിൽ ചെന്ന്  ചെക്ക് കൈമാറുകയായിരുന്നു.

അവശത അനുഭവിക്കുന്ന വരെ സഹായിക്കാനുള്ള അസോസിയേഷന്റെ ഈ പ്രവർത്തനങ്ങളെ അംഗങ്ങൾ പൂർണ്ണ ഹൃദയത്തോടെ ഉൾക്കൊള്ളുന്നു എന്നതിന്റെ ഉദാഹരണമാണ് ഇത്രയും തുക സമാഹരിക്കാൻ കഴിഞ്ഞതെന്ന് സജി കുന്നംപുറം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com