ADVERTISEMENT

മെൽബൺ∙ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ ചാപ്പലായി ക്ലെറ്റനില്‍ സ്ഥാപിച്ചിരുന്ന സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചാപ്പൽ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയുടെ കൽപനപ്രകാരം സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. മെൽബണിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ രണ്ടാമത്തെ ദേവാലയമാണ് ഇത്.

st-gregorios-ind-orthodox-church

പുതിയ ഇടവകയിൽ ആദ്യമായി നടന്ന വിശുദ്ധ കുർബാനയിലും സ്തോത്ര പ്രാർഥനയിലും വികാരി ഫാ. സി.എ. ഐസക്ക് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന മധ്യേ ഫാ. സാം ബേബിയെ ഇടവകയുടെ വികാരി നിയമിച്ചു. 2019-20 വർഷത്തേക്കുള്ള ഇടവക ഭരണസമിതിയെ അംഗീകരിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പോലീത്തായുടെ കൽപ്പനയും വായിക്കുകയുണ്ടായി. കൈക്കാരനായി ലജി ജോർജ്, സെക്രട്ടറി സഖറിയ ചെറിയാൻ എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയാണ് ചുമതലയിൽ പ്രവേശിച്ചത്.

സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിന്‍റെ ആവിര്‍ഭാഗവും, നിർമ്മാണഘട്ടത്തിലെ വിവിധ ചിത്രങ്ങളും, അഭിവന്ദ്യ തിരുമേനിയുടെയും ബഹുമാനപ്പെട്ട മുൻ വികാരിമാരുടെയും ആശംസകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോട്ടോ പ്രദർശനവും തദവസരത്തില്‍ നടത്തപ്പെട്ടു. ഈ ചരിത്ര മുഹൂർതത്തിൽ ഇടവകയുടെ മുൻ വികാരി ഫാ. കെ.വൈ ചാക്കോ എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേർന്നു. 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com