ADVERTISEMENT

ബല്ലാരറ്റ് ∙ ബല്ലാരറ്റ് മലയാളി അസോസിയേഷന്റെ യുവജന സംഘടനയായ ബിഎംഎ യൂത്തിന്റെ നേതൃത്വത്തിൽ ” എന്റെ കേരളം, എന്റെ മലയാളം” എന്ന വിഷയത്തിൽ ചോദ്യോത്തര മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 20 ശനിയാഴ്ച വൈകിട്ട് 3.30ന് ബല്ലാരറ്റ് സെയിന്റ് പാട്രിക് കത്തീഡ്രൽ ഹാളിൽ ആണ് മത്സരം. 

 

മത്സരത്തിനായി  മൂന്നു അംഗങ്ങൾ വീതമുള്ള ടീമുകളുടെ അപേക്ഷകൾ ക്ഷണിക്കുന്നു. മൂന്നംഗങ്ങളിൽ ഒരാൾ 18 വയസ്സിനു താഴെയുള്ളയാൾ ആയിരിക്കണം എന്ന നിബന്ധന മത്സരത്തിനുണ്ട്. ജൂലൈ 18 നു മുൻപ് അപേക്ഷിക്കുന്നവർക്ക് 10 ഡോളറും അതിനു ശേഷമുള്ള അപേക്ഷകൾക്ക് 15 ഡോളറും ആണ് പ്രവേശന ഫീസ്. 

 

അപേക്ഷകൾ tinyurl.com/bmaquiz2019 എന്ന ഓൺലൈൻ ലിങ്കിലൂടെ നടത്തേണ്ടതാണ്. ഫോണിലൂടെയുള്ള അന്വേഷണങ്ങൾക്ക് ഐറിൻ സാജു, അഷ്വിൻ ജോർജ് ,അലൻ മാർട്ടിൻ ( 0434 570 380 ,0469 126 571 ) എന്നിവരെ സമീപിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com