ADVERTISEMENT

 മെൽബൺ∙ മെൽബൺ സിറോമലബാർ രൂപതയുടെ നേതൃത്വത്തിൽ കത്തോലിക്ക കോൺഗ്രസ് രൂപീകരിച്ചു. രൂപത കേന്ദ്രത്തിൽ വച്ച് വിവിധ മേഖലകളിൽ നിന്നുള്ള അൽമായ നേതാകളുടെ സംഗമം നടന്നു. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ആരംഭിച്ച സമ്മേളനം മെൽബൺ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ ഉദ്ഘാടനം ചെയ്തു.

വിഗാരി ജനറൽ മോൺ ഫ്രാൻസിസ് കോലഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ ജോണിക്കുട്ടി നെല്ലികുന്നത് പ്രസിഡന്റ്, ജെയ്‌സ് ആലപ്പാടൻ വൈസ് പ്രസിഡന്റ്, വിനോദ് കൊല്ലംകുളം സെക്രട്ടറി, ലാൽ ജോസ് പുത്തൻപറമ്പിൽ ട്രെഷറർ എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിന് രൂപത ഡയറക്ടർ ഫാ. ലിയോൺസ് മൂശാരിപ്പറമ്പിൽ യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടർ സോജിൻ എന്നിവർ നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com