ADVERTISEMENT

ബ്രിസ്ബെൻ∙ ബ്രിസ്ബെൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവക ആഘോഷിക്കുന്ന സംയുക്ത തിരുനാളിനോടനുബന്ധിച്ച് സെന്റ് അൽഫോൻസാ കാത്‍‌ലിക് കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ദർശനം 2019 കൾച്ചറൽ ഫെസ്റ്റിവൽ ജൂലൈ 20 ന് വൈകിട്ട് 5 മുതൽ 8 വരെ ക്രേഗ്സലി സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ (685, ഹാമിൽട്ടൻ റോഡ്, ചെംസൈഡ് വെസ്റ്റ്) നടക്കും.

വിവിധ കലാസാംസ്കാരിക പരിപാടികൾ, ഡാൻസ്, ഡ്രാമകൾ തുടങ്ങിയവ അരങ്ങേറും. മന്ത്രിമാരും രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും പങ്കെടുക്കും. ഇടവക വികാരി ഫാ. സജി വലിയവീട്ടിൽ, കൈക്കാരന്മാരായ അജി ജോൺ, ആന്റണി മാത്യു, ജോർജ് പൂവത്തിങ്കൽ, സെന്റ് അൽഫോൻസാ കമ്മ്യൂണിറ്റി പ്രസിഡന്റ് ജോർജ് വർക്കി, സെക്രട്ടറി ആന്റണി പുളിക്കോട്, കൺവീനർമാരായ ജോസഫ് കുര്യൻ, ടോമി സെബാസ്റ്റ്യൻ, കരോൾട്ടൺ തോമസ്, ബിജു മഞ്ചപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകുന്ന കമ്മറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com