മെൽബൺ∙ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ എല്ലാവർഷവും നടത്തി വരുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 12,13,14 തീയതികളിൽ നടന്നു. "തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. - റോമർ 12:21" - നെ ആസ്പദമാക്കിയ ഈ വർഷത്തെ വിബിഎസിന്റെ ഉദ്ഘാടനദിവസം നടന്ന പരിപാടികള്‍ക്ക് വികാരി ഫാ. ബിജോ വർഗീസ് പ്രാർഥനയ്ക്കു നേതൃത്വം നല്കി തുടക്കം കുറിച്ചു.

ബൈബിൾ ക്ലാസുകളും പാട്ടും ഡാന്‍സും സ്കിറ്റും വിവിധയിനം ഗെയിമുകളും കൂടാതെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയെ കുറിച്ചുള്ള പഠന ക്ലാസുകളും കൊണ്ട് ഈ വർഷത്തെ ജെഎസ്വി.ബി.എസ് ശ്രദ്ധേയമായി. ദിവസവും രാവിലെ 9 മുതല്‍ 4 വരെ ആയിരുന്നു പരിപാടികൾ ക്രമീകരിച്ചിരുന്നത്. സമാപന ദിവസം ഞായറാഴ്ച വി. കുർബാനാനന്തരം പള്ളിയിൽ വർണ്ണാഭമായ റാലി നടത്തി. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടത്തി സ്നേഹവിരുന്നോടെ ജെഎസ്്വിബിഎസ് സമാപിച്ചു.

പ്രിൻസിപ്പൽ റവ. ഫാ. ഡെന്നിസ് കൊളശ്ശേരിൽ, വൈസ് പ്രിൻസിപ്പൽമാരായ റീന തോമസ്, ഷീബ ബിജു എന്നിവർ മറ്റു അധ്യാപകരുടെയും വാളണ്ടിയർമാരുടെയും സഹായത്തോടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.