ADVERTISEMENT

ക്വാലലംപുർ ∙ ജോഹോറിലെ ഇന്ത്യൻ പാന്തേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ രണ്ടാമത് ത്രീ സീരീസ് യൂണിറ്റി കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ജയറാം രമേഷ് നയിച്ച ക്വാലലംപുർ ആസ്ഥാനമായുള്ള മലയാളികളുടെ എംകെസി ക്ലബ് ജേതാക്കളായി. ജോഹോർ സ്റ്റേറ്റിലെ ക്രിക്കറ്റ് അക്കാദമിയുടെ മുട്ടിയറ റിനി സ്റ്റേഡിയത്തിൽ വച്ചായിരുന്നു ടൂർണമെന്റ്. രാവിലെ എട്ടു മണിക്ക് ആരംഭിച്ച് വൈകിട്ട് ഏഴ് വരെ നീണ്ടു നിന്ന ടൂർണ്ണമെന്റിൽ ക്വാലലംപുർ എംകെസിയോടൊപ്പം ജോഹോർ ബഹ്‌റു ബയോ ബ്ലാസ്റ്റേഴ്‌സ്, ഇന്ത്യൻ പാന്തേഴ്‌സിന്റെ ക്ലബ് ടീം എന്നിവർ മാറ്റുരച്ചു. 

unity-cricket-cup1

എംകെസിയുടെ താരങ്ങൾ ജയറാം രമേഷിനെ മികച്ച ബാറ്റ്‌സ്മാനായും ഷഹീറിനെ മികച്ച ബൗളറായും തിരഞ്ഞെടുത്തു. ജയറാം രമേഷ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ ഗെയിം ഡെവലപ്പ്മെന്റ് ഡയറക്ടർ രമേഷ് സുബ്രഹ്മണ്യത്തിന്റെ മകനാണ്. പാന്തേഴ്‌സിന്റെ സതീഷാണ് മാൻ ഓഫ് ദി സീരീസ്. 

മലേഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മലയാളികളാണ് ടൂർണമെന്റ് കാണാൻ സ്റ്റേഡിയത്തിൽ എത്തിയത്. യൂണിറ്റി കപ്പിന് വേണ്ടി വർഷത്തിൽ രണ്ട് ടൂർണ്ണമെന്റുകളാണ് സംഘടിപ്പിക്കാറുള്ളത്. ഈ വർഷത്തെ ആദ്യ കപ്പിന് വേണ്ടിയുള്ള മത്സരത്തിൽ പാന്തേഴ്‌സിന്റെ ക്ലബ് ടീമായിരുന്നു ജേതാക്കൾ. വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. അടുത്ത ടൂർണ്ണമെന്റ് 2020 ആദ്യ പകുതിയിൽ സംഘടിപ്പിക്കുമെന്നു ഇന്ത്യൻ പാന്തേഴ്സ് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com