ADVERTISEMENT

മെൽബൺ∙ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ ഇടവക ദിനവും കൂടാരയോഗ വാർഷികവും ജൂലൈ 13 ശനിയാഴ്ച സെന്റ് മേരിസ് ചർച് ഗ്രീൻസ്‌ബോറോയിൽ ആഘോഷിച്ചു. പാലക്കാട്ട് ജെഫ്‌റി മെമ്മോറിയൽ സോക്കർ ടൂർണമെന്റോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. 

 

തുടർന്ന് കൂടാരയോഗാടിസ്ഥാനത്തിൽ പുരാതനപ്പാട്ടും ബൈബിൾ സ്കിറ്റ് മത്സരവും നടത്തപ്പെടുകയും വിജയികൾക്കു പൗവത്തിൽ ജോസഫ് മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും, ഐക്കരപ്പറമ്പിൽ മത്തായി മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും ജോയി സീന, ജോസ്‌മോൻ ലിസ്സി ദമ്പതികൾ സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും നൽകുകയും ചെയ്തു. 

 

മത്സരങ്ങളിൽ പങ്കെടുത്ത സെഹിയോൻ, കാൽവരി,ബെത്‌ലഹേം, നസറെത് കൂടാരയോഗങ്ങളെ ചാപ്ലിൻ ഫാ.പ്രിൻസ് തൈപുരയിടത്തിൽ, പയസ് മൗണ്ട് പള്ളി വികാരി ഫാ. ബോബി കൊച്ചുപറമ്പിൽ എന്നിവർ അനുമോദിക്കുകയും വിജയികളായവരെ അഭിനന്ദിക്കുകയും ചെയ്തു. ഇതുപോലുള്ള സൗഹ്രദ മത്സരങ്ങൾ കൂടാരയോഗ അംഗങ്ങൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ക്നാനായ പാരമ്പര്യങ്ങളെ  കുറിച്ച് കൂടുതൽ അറിവ് നൽകുവാനും കാരണമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

 

പരിപാടികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ ഷിനു ജോൺ, സെക്രട്ടറി ഷിജു ചേരിയിൽ മറ്റെല്ലാ കൂടാരയോഗ ഭാരവാഹികളെയും പാരിഷ് കൗൺസിൽ അംഗങ്ങളെയും സമ്മാനങ്ങൾ സ്പോൺസർ ചെയ്തവരെയും ചാപ്ലിൻ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com