ADVERTISEMENT

അഡലൈഡ്∙ ഓഷ്യാനയിലെ അഞ്ചാമത് ക്നാനായ കൺവൻഷൻ "പൈതൃകം 2020 " ന്  അഡലൈഡ് വേദിയാകുന്നു .2020 സെപ്റ്റംബർ 26 ,27 ,28 ,29 തീയതികളിലാണ് കൺവൻഷൻ നടക്കുന്നത് . ഓസ്ട്രേലിയ , സിംഗപ്പൂർ , ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നായി 1500ൽ അധികം ക്നാനായക്കാർ  എത്തിച്ചേരും എന്നാണ് സംഘാടകർ  പ്രതീക്ഷിക്കുന്നത്. 

കൺവൻഷന്റെ വിജയത്തിനായി ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ കൺവൻഷൻ പ്ലാനിങ് കമ്മിറ്റിയും സബ് കമ്മിറ്റികളും പ്രവർത്തനം ആരംഭിച്ചു. കൺവൻഷന്റെ ലോഗോ പ്രകാശനവും ആദ്യ പ്രമോഷൻ വീഡിയോയുടെ ഉദ്ഘാടനവും KCCO  പ്രസിഡന്റ് സജിമോൻ ജോസഫ് വരകുകാലായിൽ നിർവഹിച്ചു .അഡലൈഡിലെ കളർ ഡോട്സ് ക്രിയേഷൻസ് ആണ് ലോഗോ രൂപകൽപ്പന ചെയ്തത് 

ലോകപ്രശസ്തമായ മുന്തിരിപ്പാടങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന ബറോസ്സാ വാലിയിലാണ് കൺവൻഷൻ നടക്കുക . പ്രകൃതി ഭംഗികൊണ്ടും കണ്ണെത്താദൂരത്തു പരന്നുകിടക്കുന്ന മുന്തിരിപ്പാടങ്ങൾ കൊണ്ടും ലോക ടൂറിസം മാപ്പിൽ ബറോസ്സ വാലിക്കു പ്രത്യേക സ്ഥാനമാണുള്ളത് .അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബറോസ്സ കൺവൻഷൻ സെന്ററിലാണ് :പൈതൃകം 2020 " അരങ്ങേറുന്നത്.

ലോകോത്തര സ്റ്റേജ് ഷോകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള കൺവൻഷൻ സെന്ററിൽ കലാകായിക മത്സരങ്ങൾ നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാണ് .എഞ്ചിനീയറിങ് വൈദഗ്ധ്യം  കൊണ്ട് ലോകത്തിനു ഇന്നും അത്ഭുതമായി നിൽക്കുന്ന "വിസ്പ്പറിങ് വാൾ" കൺവൻഷൻ സെന്ററിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത് .

കൺവൻഷൻ സെന്ററിനോട് ചേർന്നു ഫോർ സ്റ്റാർ സൗകര്യങ്ങളോടു കൂടിയ റിസോർട്ടുകളിലാണ് ഭൂരിഭാഗം താമസ സൗകര്യവും ഒരുക്കിയിരിക്കുന്നത് .വിശാലമായ സ്വിമ്മിങ് പൂളുകളും പാർക്കുകളും ഇവിടുത്തെ പ്രത്യേകതയാണ് . ബറോസ്സയിലെ മനോഹരവും നിഗൂഢതകൾ നിറഞ്ഞതുമായ താഴ്്‌വരകളിൽ ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്‌ട്രേലിയ ഓഷ്യാനയിലെ മറ്റു ക്നാനായക്കാർക്കായ് കരുതി വയ്ക്കുന്നതെന്താണന്നറിയുവാനുള്ള ആകാംക്ഷയിലാണ് ഓഷ്യാനയിലെ ക്നാനായ സമൂഹം . 2020 സെപ്റ്റംബറിൽ ബറോസ്സയിലെ തനിമയിൽ ഉണരുന്ന പുലരികൾ ഓഷ്യാനയിലെ ക്നാനായക്കാർക്ക് ബന്ധങ്ങൾ പുതുക്കുവാനും സഹൃദങ്ങൾ ഊട്ടിയുറപ്പിക്കാനുമുള്ള അവസരമായിരിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com