ADVERTISEMENT

ക്വാലലംപുർ ∙ മുസ്‍ലിം ലീഗ് അനുഭാവ സംഘടനയായ കെഎംസിസിയുടെ ദേശീയ കമ്മിറ്റി രൂപീകരണ മഹാ സമ്മേളനം ശ്രദ്ധേയമായി. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ ആരംഭിച്ച സമ്മേളനം മുസ്‍ലിം ലീഗിന്റെ സമുന്നതനായ നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‍ലിം ലീഗ് കേരളാ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, കേരളാ ലോയേഴ്സ് യൂണിയൻ സംസ്ഥാന അഡ്വൈസർ അഡ്വ: ഫൈസൽ ബാബു, മലേഷ്യയിലെ വ്യാവസായിക പ്രമുഖൻ ദത്തോ ഹാജി എം.ടി. പി. ഷാഹുൽ ഹമീദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. 

സമ്മേളനത്തോടനുബന്ധിച്ച് ഗായകൻ നവാസ് പാലേരി ഒരുക്കിയ ‘പാടിപ്പറയാം’ എന്ന പ്രത്യേക പരിപാടിയും അരങ്ങേറി. ജോഹോറിലെ ഡെങ്കാ ബേ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന സമ്മേളനത്തിൽ നിരവധി പ്രവാസി മലയാളികൾ പങ്കെടുത്തു. മലേഷ്യൻ നാഷനൽ കമ്മിറ്റിയിലേക്ക് പ്രസിഡന്റ് ആയി കെ.പി. നാസറിനെയും വൈസ് പ്രസിഡന്റുമാരായി കാസിം സാഹിബ്‌, റിയാസ് തങ്ങൾ, മുസ്തഫ പുത്തിലത്ത് എന്നിവരെയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കെ.എം.എസ്. ഷാഹുൽ ഹമീദിനേയും, ജോയിന്റ് സെക്രട്ടറിമാരായി അഹമ്മദ്, ഇ.ടി. മുഹമ്മദ്‌ തലപ്പാറ, എ.ജി. ഹനീഫ എന്നിവരെയും, ട്രഷറർ ആയി എം.ടി.പി. ബഷീറിനെയും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com