ADVERTISEMENT

ക്വാലാലംപുർ ∙ മലേഷ്യയിലെ ജോഹോറിലുള്ള പ്രവാസി മലയാളി കൂട്ടായ്മയായ ജെഎംകെ മഴക്കെടുതിയെ തുടർന്ന് കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മഴക്കെടുതി അനുഭവിക്കുന്ന ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് നേരിട്ട് സാധനങ്ങളെത്തിക്കുന്ന പ്രധാന ഹബ്ബുകളുമായി സഹകരിച്ചാണ് ജെഎംകെയുടെ പ്രവർത്തനം. 

JMK12

വാട്സാപ്പ് കൂട്ടായ്മയിലൂടെ സ്വരൂപിച്ചു കൊണ്ടിരിക്കുന്ന തുകയിൽ നിന്നും അത്യാവശ്യ സാധനങ്ങൾ ആവശ്യപ്പെടുന്ന ഹബ്ബുകളിലേക്ക് ലിസ്റ്റ് നൽകുന്ന മുറക്ക് സാധനങ്ങൾ നേരിട്ട് വാങ്ങിച്ചു നൽകിയാണ് ജെഎംകെ പങ്കാളികളാവുന്നത്. ഞായറാഴ്ച കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലേക്കാണ് ആവശ്യ സാധനങ്ങൾ എത്തിച്ചു നൽകിയത്. 

വരും ദിവസങ്ങളിൽ വയനാട്, മലപ്പുറം, പാലക്കാട്‌ എന്നീ ജില്ലകളിലേക്കും തുടർന്ന് മറ്റു തെക്കൻ ജില്ലകളിലേക്കും സഹായമെത്തിക്കാനുള്ള ഫണ്ട് ശേഖരണം പുരോഗമിക്കുന്നതായി ജെഎംകെ ഭാരവാഹികൾ അറിയിച്ചു. മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിൽ ജാതി–മത–രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന ഇരുന്നൂറിൽ പരം പ്രവാസി മലയാളികൾ അടങ്ങുന്ന വാട്സാപ്പ് കൂട്ടായ്മയാണ് ജെഎംകെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജോഹോർ മലയാളി കൂട്ടായ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com