ADVERTISEMENT

 

ഉപ്പള/ ജക്കാർത്ത ∙ ‘‘മോചനത്തിനായി സഹായിച്ച എല്ലാവർക്കും നന്ദി. ഈ പെരുന്നാൾ കപ്പലിൽ മാത്രമായി ഒതുങ്ങുമായിരുന്നു, എന്നാൽ എല്ലാവരുടെയും പ്രാർഥന കേട്ടു. അതിനാൽ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാനായി എത്തി ’’ ആറു മാസത്തിലേറെയായി ഇന്തൊനീഷ്യയിൽ കടൽ അതിർത്തിയിൽ നേവി കരുതൽ  തടങ്കലിലായിരുന്ന ഉപ്പള പാറക്കട്ടയിലെ പി.കെ.മൂസക്കുഞ്ഞിയുടെ വാക്കുകളാണിത്..  

 

ആറു മാസം മുൻപ് സിംഗപ്പൂരിൽ കപ്പലിന്റെ അറ്റകുറ്റപണി നടത്തി മറ്റൊരു ദിവസം സാധനങ്ങൾ കയറ്റി പോകാനിരിക്കവെയാണ് അതിർത്തി  ലംഘിച്ചുവെന്ന ആരോപണവുമായി ഇന്തൊനീഷ്യൻ നേവി അധികൃതർ എസ്ടി പെഗാസ് ചരക്കു കപ്പൽ നാവികർ പിടികൂടിയത്. 4 മലയാളി  ഉൾപ്പെടെ 23 ഇന്ത്യക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.

ഇന്തൊനീഷ്യൻ നേവി അധികൃതർ പിടികൂടിയ വിവരം ദിവസങ്ങൾക്കു മുൻപാണ് മുസക്കുഞ്ഞി വീട്ടിൽ അറിയിച്ചത്. കേന്ദ്ര മന്ത്രി കെ.മുരളീധരൻ ഉൾപ്പെടെയുള്ളവർ തൊഴിലാളികളുടെ മോചനത്തിനായി ഇടപ്പെട്ടിരുന്നു. കഴിഞ്ഞ 7നാണ് കോടതി മലയാളികളായ 2 പേർ ഉൾപ്പെടെ 10 പേരെ മോചിപ്പിക്കാൻ തീരുമാനിച്ചത്.  

 

പാലക്കാട് പെരിഞ്ചിറ സ്വദേശി വിപിൻ രാജാണ് മറ്റൊരു മലയാളി. മലയാളികളായ കുമ്പള കൊപ്പളത്തെ കലന്തർ, അനുപ് തേജ് എന്നിവരടക്കം 12 പേർ നിലവിൽ കപ്പലിലുണ്ടെന്നും അവരുടെ കരാർ കാലാവധി കഴിയുന്നതോടെ അവരെയും മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി.കെ.മൂസക്കുഞ്ഞി പറഞ്ഞു. 15നു കേസ് വീണ്ടും പരിഗണിക്കും. ജഡ്ജി കപ്പലിലെത്തിയാണ് തെളിവെടുക്കുന്നത്. വിധി വരുന്നത് വരെ കപ്പൽ അവിടെ കഴിയേണ്ടി വരും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com