ADVERTISEMENT

മെൽബൺ∙  ഒരാഴ്ചത്തെ സന്ദർശനത്തിനായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ 12 ന് മെൽബണിൽ എത്തും. കേരള ഹിന്ദു സൊസൈറ്റിയുടെ ഓണാഘോഷ പരിപാടിയ്ക്കായെത്തുന്ന കുമ്മനം മെൽബണിലും സിഡ്നിയിലുമായി ഒരു ഡസനോളം പരിപാടികളിൽ കൂടി പങ്കെടുക്കും . 12 ന് വിക്ടോറിയ പാർലമെന്റ് സന്ദർശിക്കുന്ന കുമ്മനം അന്നു തന്നെ ഇന്ത്യൻ ഡോക്ടർമാരുടെ യോഗത്തിലും പങ്കെടുക്കും .

13ന് ഓസ്ട്രേലിയയിലെ ആദ്യത്തെ ഹിന്ദു പാർലമെന്റ് അംഗം കൗശല്യ വഗേലയുമായി കൂടിക്കാഴ്ച നടത്തും. 14 ന് ഓവർസീസ് ഫ്രണ്ട് ഓഫ് ബിജെപിയുടെ പരിപാടിയിലും വിശ്വ ഹിന്ദു പരിഷത്തിന്റെ രക്ഷാബന്ധൻ ചടങ്ങിലും പങ്കെടുക്കും. 15 ന് മെൽബൺ ഹിന്ദു സൊസൈറ്റിയുടെ ഓണാഘോഷത്തിലും ഹിന്ദു സ്വയം സേവക് സംഘ് ശാഖയിലും പടുക്കും 16 ന് ഇന്ത്യൻ കോൺസലേറ്റും 17 ന് ഗീലോങ് ഇസ്ക്കാൺ ഗോ ശാലയും കുമ്മനം സന്ദർശിക്കും - 18 മുതൽ 20 വരെ സിഡ്നിയിൽ വിവിധ സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com