ADVERTISEMENT

ക്വാലലംപൂർ∙ മലേഷ്യയിലെ ജോഹോറിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ജെഎംകെയുടെ ഓണാഘോഷം ഒക്ടോബർ ആറാം തീയതി ജോഹോറിലുള്ള ജൂബിലി ഇൻഡാൻ ഓഡിറ്റോറിയത്തിൽ നടക്കും.  

രാവിലെ ഓണപ്പൂക്കളമിടുന്ന ചടങ്ങോടുകൂടിയാണ് പരിപാടി ആരംഭിക്കുക.  ഇന്ത്യൻ വംശജനും മലേഷ്യ-സിംഗപ്പൂർ പ്രവിശ്യയിലെ പ്രമുഖ വ്യവസായിയുമായ ദാത്തോ നാഗേന്ദ്രൻ ഹരികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് വടംവലി, തിരുവാതിരക്കളി തുടങ്ങി ഓണത്തനിമയോടെയുള്ള കലാരൂപങ്ങൾക്കൊപ്പം ജെ.എം.കെ യിലെ അംഗങ്ങളുടെ പരിപാടികളും അരങ്ങേറും. നാട്ടിൽ നിന്നുമെത്തുന്ന പാചക വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പതിനെട്ട് വിഭവങ്ങളോട് കൂടിയ സ്പെഷ്യൽ ഓണസദ്യയും ഉണ്ടാവും. 

ഉച്ചകഴിഞ്ഞ് സിംഗപ്പൂരിലെ മലയാളികളുടെ നാടൻ പാട്ട് ഗ്രൂപ്പായ ഡി-ജാങ്കോസ് ഒരുക്കുന്ന നാടൻപാട്ടുത്സവവും പിന്നണി ഗായകൻ രാജീവ്‌ കാക്കഞ്ചേരിയുടെ ഗാനസന്ധ്യയും സംഘടിപ്പിക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച് ലക്കി ഡ്രോയും പരിപാടിയിൽ പങ്കെടുക്കുന്നവർക്കെല്ലാവർക്കും ഓണസമ്മാനവും ഒരുക്കിയിട്ടുണ്ട്. ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതകമായി പ്രവാസികളുടെ ഉന്നമനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി കൊണ്ട് ജോഹോറിലെ പ്രവാസിമലയാളികൾ തുടക്കമിട്ട കൂട്ടായ്മയിൽ നിലവിൽ  ഇരുനൂറിലധികം അംഗങ്ങളുണ്ട്.

മഴക്കെടുതിയിൽ ദുരിതമനുഭവിക്കേണ്ടിവന്നവർക്ക് മലേഷ്യയിൽ നിന്നും നേരിട്ട് ഒട്ടേറെ സഹായങ്ങളെത്തിച്ചു നൽകിയ ഒരു മലയാളി കൂട്ടായ്മയാണ് ജെ.എം.കെ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com