ADVERTISEMENT

അഡ്‌ലൈഡ് ∙ അഞ്ചാമത് ഓഷ്യനാ ക്നാനായ കൺവൻഷൻ പൈതൃകം 2020 റജിസ്ട്രേഷന്  മികച്ച പ്രതികരണം. പെർത്തിൽ വച്ചായിരുന്നു റജിസ്ട്രേഷന്റെ ഉദ്ഘാടനം. ആദ്യ മണിക്കൂറിൽ 41 കുടുംബങ്ങൾ പെർത്തിൽ നിന്നും ഗ്രൂപ്പ്‌ ബുക്കിങ് നടത്തിയതാണ് റജിസ്ട്രേഷൻ വേഗത്തിൽ ആകാൻ കാരണം. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ന്യൂസിലാൻഡിൽ നിന്നും ഒരുപാട് ഗ്രൂപ്പ്‌ ബുക്കിങ് നടന്നതും റജിസ്ട്രേഷൻ ഉയരാൻ  കാരണമായി.  

റിസോർട്ടുകളിൽ ഒരുമിച്ച് താമസ സൗകര്യം ലഭിക്കുന്നതിന് വേണ്ടിയാണ് ഗ്രൂപ്പ്‌ ബുക്കിങ് നടത്തുന്നത്. ആദ്യം ബുക്ക്‌ ചെയ്യുന്ന 150 കുടുംബങ്ങളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഓറിയോൺ ട്രാവൽസും പൈതൃകം 2020 ടീമും ചേർന്ന് സ്പോൺസർ ചെയ്യുന്നത്. 

paithrukam-2020

ആദ്യ ഭാഗ്യശാലിക്ക് ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റ് ടിക്കറ്റ് സമ്മാനമായി ലഭിക്കും. അടുത്ത ഭാഗ്യശാലിക്ക് $250 സമ്മാനമായി ലഭിക്കും. തുടർന്നുള്ള 10 ഭാഗ്യശാലികൾക്ക് ബറോസ്സ വാലിയിൽ സൗജന്യ ഹെലികോപ്റ്റർ റൈഡ് ലഭിക്കും. നൂറ്റാണ്ടുകളുടെ തനിമ പേറുന്ന ക്നാനായക്കാർക്ക് ഒന്നിച്ചു കൂടാനും ബന്ധങ്ങൾ പുതുക്കുവാനുമുള്ള അവസരമാണ് ക്നാനായ കൺവെൻഷനുകൾ. ഐഡിയൽ ലോൺസാണ് കൺവെൻഷന്റെ മെഗാ സ്പോൺസർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com