ADVERTISEMENT

മോൺറോവിയ∙ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിലെ മലയാളി സംഘടന ആയ മഹാത്‌മാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 1, 8 തീയതികളിലായി അവയർ ഇന്റർ നാഷണൽ സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം നടന്നു. സെപ്റ്റംബർ 1 ന് അത്തപ്പൂക്കളം,  അമ്പെയ്ത്ത്, കസേര കളി, ബലൂൺ ചവിട്ടി പൊട്ടിക്കൽ, ലെമൺ - സ്പൂൺ, സുന്ദരിക്ക് പൊട്ടു തൊടീൽ, മിഠായി പെറുക്കൽ തുടങ്ങിയ മത്സരങ്ങൾ നടന്നു. 

onam-20192-gif

 

onam-2019-gif

സെപ്റ്റംബർ 8 ന് വർണ്ണശബളമായ മത്സര ഘോഷയാത്രയോടെ പരിപാടികൾ ആരംഭിച്ചു. ഘോഷയാത്രയിൽ മാവേലി വേഷത്തോടൊപ്പം, പുലി കളി, ഓണപ്പൊട്ടൻ, വാമനൻ,  കഥകളി, മോഹിനിയാട്ടം, തിരുവാതിര, ആന തുടങ്ങിയ വേഷവിധാനങ്ങളും ചെണ്ട ഉൾപ്പെടെ ഉള്ള വാദ്യ മേളങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. 

 

സംഘടനയുടെ പ്രസിഡന്റ് സജി ആന്റണിയുടെയും  ഓണാഘോഷ കമ്മിറ്റി ചെയർമാൻ ഗോപിനാഥൻ പിള്ളയുടെയും നേതൃത്വത്തിൽ ഭദ്രദീപം കൊളുത്തിയ ശേഷം നടന്ന തിരുവാതിരയോടെ നയനാനന്ദകരമായ കലാപരിപാടികൾക്ക് തുടക്കമായി. ഇന്ത്യൻ കോൺസുൽ ജനറൽ സുഖ്‌ദേവ് സിംഗ് സച്ചിദേവ് മുഖ്യാതിഥി ആയിരുന്നു. സെപ്റ്റംബർ 1 ന് നടന്ന അത്തപ്പൂക്കള മത്സരത്തിൽ മോൺറോവിയ സൂപ്പർ കിംഗ്സ്, ടീം ജാക്ക് ഡാനിയൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 8 ന് നടന്ന ഘോഷയാത്രയ്ക്ക് മോൺറോവിയ സൂപ്പർ കിംഗ്സ് ഒന്നാം സ്ഥാനവും കേരള സ്‌ട്രൈക്കേഴ്‌സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

 

ഫുഡ്‌ കമ്മിറ്റി കൺവീനർ ജോജോ മോൻ ജോസഫിന്റെ നേതൃത്വത്തിൽ തയാറാക്കിയ 28 വിഭവങ്ങൾ അടങ്ങുന്ന ഓണസദ്യ പങ്കെടുത്ത മുന്നൂറിൽപ്പരം ആളുകളുടെ മനസ്സും വയറും നിറയ്ക്കുന്നതായിരുന്നു. ഇതോടൊപ്പം നടത്തിയ ലക്കി ഡ്രായിൽ ഒന്നാം സമ്മാനമായ ഇന്ത്യയിലേക്കുള്ള റൗണ്ട് ട്രിപ്പ്‌ ടിക്കറ്റിന് ശ്രീജിത്ത്‌ അർഹനായി.  പരിപാടികൾക്ക് പ്രോഗ്രാം കമ്മിറ്റി കൺവീനർ രഞ്ജിത്ത് സുബ്രഹ്മണ്യൻ, ലിജാ രൂപേഷ്, ദാസ് പ്രകാശ് ജോസഫ്, ജോർജ് പീറ്റർ, ലൂയിസ് ക്ളീറ്റസ്, ദിലീഷ് യശോധരൻ, സുലാൽ ഭാസ്കരൻ, മനോജ്‌ കൃഷ്ണ, ഹരിത ശ്രീജിത്ത്‌  എന്നിവർ നേതൃത്വം നൽകി. സംഘടനയുടെ സെക്രട്ടറി സച്ചിൻ തോമസ് കൃതജ്ഞത രേഖപ്പെടുത്തിയതോടെ ഇക്കൊല്ലത്തെ ആഘോഷങ്ങൾക്ക് തിരശീല വീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com