ADVERTISEMENT

ഡൺഗോർവൻ∙ വാട്ടർഫോർഡിലെ ഡൺഗാർവനിൽ സെപ്റ്റംബർ 9ന്  ഓണം ആഘോഷിച്ചു. ബഹുഭൂരിപക്ഷം അംഗങ്ങളുടെയും സജീവസാന്നിധ്യത്താൽ  ആഘോഷം വർണാഭമായി. ഡൺഗാർവൻ ഇന്ത്യൻസ് (DUNGUS ) ഒരുക്കിയ  ആഘോഷപരിപാടികൾ ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതൽ രാത്രി പത്തു മണി വരെ നീണ്ടു നിന്നു.

dungarvan-onam-celebration

 

dungarvan-onam-celebration3

വിവിധ ഓണക്കളികളും, കലാപരിപാടികളും കൊണ്ട് സമ്പന്നമായ ഈ പരിപാടിയിലേക്ക് ഡൺഗാർവൻ, യോൾ, കാപ്പക്ക്വിൻ തുടങ്ങിയ സമീപ ടൗണുകളിൽ നിന്നും നാനാതുറകളിൽനിന്നുള്ള മലയാളികൾ പങ്കുചേർന്നു. ആവേശമുണർത്തി മാവേലി തമ്പുരാന്റെ കടന്നു വരവ് ഏവർക്കും മികച്ച അനുഭവം സമ്മാനിച്ചു. സംഘാടകസമിതിയിൽ ഉൾപ്പെട്ട ബിജു പോൾ, സോനു മാത്യൂസ്, മനോജ് കുമാർ, റോണി മാത്യു, സിജോ ജോർഡി  തുടങ്ങിയവരുടെ ഒത്തിണക്കത്തിലുള്ള പ്രവർത്തനം ആഘോഷ പരിപാടികൾ മികച്ചതാക്കി. അംഗങ്ങളിൽ പലരുടെയും ഡൺഗാർവനിലെ ആദ്യ ഓണംകൂടിയായിരുന്നു ഇത്തവണത്തേത്. എങ്കിലും അവരുടെ സഹകരണവും ആവേശവും എടുത്തു പറയേണ്ടതാണ്.

 

ഹോളിഗ്രേൽ ന്യൂറോസ്  ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ അതിഗംഭീരമായിരുന്നു. പ്രധാന സ്പോൺസർ ആയ സ്‌പൈസ് വേൾഡ് വാട്ടർഫോർഡ് നൽകിയ ഷോപ്പിംഗ് വൗച്ചർ നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനിച്ചു.

 

ഓണകാലത്തിന്റെ എല്ലാ ഗൃഹാതുരത്വങ്ങളും സന്തോഷത്തോടെ പങ്കുവച്ചു കൊണ്ടു മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന ആ പഴയ മാവേലിനാടിന്റെ ആപ്തവാക്യം ശിരസ്സാവഹിച്ചു ഓരോ അംഗങ്ങളും അടുത്ത ഓണക്കാലത്തിലേയ്ക്ക് നടന്നു നീങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com