ADVERTISEMENT

ബ്രിസ്‌ബേൻ∙  ബ്രിസ്ബെയ്ന്‍ കേരള കള്‍ചറല്‍ കമ്യൂണിറ്റിയുടെ പ്രഥമ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്റ്റാഫോര്‍ഡ്ഹാ ഹൈറ്റ്സിലെ സോമര്‍ സെറ്റ് ഹില്‍സ് സ്റ്റേറ്റ് സ്‌കൂള്‍ ഹാളില്‍ നടന്ന ആഘോഷം മര്‍ച്ചന്റ് വാര്‍ഡ് കൗണ്‍സിലര്‍ ഫിയോന ഹാമോണ്ട് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടനും സംവിധായകനും നിര്‍മ്മാതാവും എഴുത്തുകാരനും ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ മലയാള സാന്നിദ്ധ്യവുമായ ജോയ് കെ.മാത്യു  മുഖ്യാതിഥി ആയിരുന്നു.  

ബ്രിസ്‌ബേൻ കേരള കള്‍ചറല്‍ കമ്യൂണിറ്റി പ്രസിഡന്റ് ബാസ്റ്റിന്‍ പയ്യപ്പിള്ളി, സെക്രട്ടറി ബിജോയ്. എം.കുര്യാക്കോസ്, പ്രോഗ്രാം ചീഫ് കോ ഓര്‍ഡിനേറ്ററും ബികെസിസി യുടെ ട്രഷറുമായ ഷിജു ജേക്കബ് , ഡാലിയ ബെനഡിക്ട്  എന്നിവര്‍ സംസാരിച്ചു. രാജ ഗോപാല്‍ ബൂന്‍ഡോള്‍, ജിലേഷ് ജെയിംസ്  എന്നിവര്‍  രചനയും സംവിധാനവും   ബാസ്റ്റിന്‍ സംഗീതവും  നിര്‍വ്വഹിച്ച് സന്തോഷ് മാത്യു മംഗോ ഹില്‍ , സുനു പോള്‍ , ഷിജു ചെറിയാന്‍,രേഷ്മ ജോണ്‍സണ്‍ ബിജോ മാത്യു , രാജ ഗോപാല്‍ ബൂന്‍ഡോള്‍, ജിലേഷ് ജെയിംസ്  എന്നിവര്‍ അവതരിപ്പിച്ച  'ഡ്രീം കെയര്‍ '' എന്ന നാടകം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. വിവിധ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച തിരുവാതിരകളി,  ശാസ്ത്രീയ  നൃത്തം,  സംഘനൃത്തം,  വയലിന്‍ ഫ്യൂഷന്‍, ക്ലാസിക്കല്‍ ഡാന്‍സ്,  വഞ്ചിപ്പാട്ട് എന്നിവ  ആഘോഷങ്ങള്‍ക്ക് മാറ്റേകി. വനിതകളുടെ വടംവലി മത്സരത്തില്‍ രേഷ്മ ജോണ്‍സന്റെ  നേതൃത്വത്തിലുള്ള ടീമും പുരുഷ വടംവലിയില്‍ ബിനോയ് കൃഷ്ണയും ടീമും ഒന്നാം സമ്മാനത്തിനര്‍ഹരായി. ബാസ്റ്റിന്‍ പയ്യപ്പിള്ളി നേതൃത്വം കൊടുത്ത ബ്രിസ്‌ബേൻ ചെമ്പടയുടെ  ചെണ്ടമേളം  ഓണാഘോഷത്തെ ശ്രദ്ധേയമാക്കി.

bkcc-onam-2

39 ഓളം ടീമുകളുടെ നേതൃത്വത്തിലുള്ള വിവിധ തരം കലാപരിപാടികള്‍ ഓണാഘോഷത്തിന് തിളക്കം കൂട്ടി. ഗ്രിഫിന്‍ പ്രഫഷണല്‍സ്, ജയ്‌ഹെര്‍ ഹരിഹരന്‍, വേള്‍ഡ് ഓഫ് സ്‌പൈസസ് അജോ ജോസ് പൂത്തോട്ടല്‍ , വാള്‍ സ്ട്രീറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് രാജന്‍ തോമസ് , ബെസ്ററ് ഇന്‍ഷുറന്‍സ് റജി സക്കറിയ, ഇന്ത്യന്‍ സ്‌പൈസ് ഷോപ്പ് ബെന്നി തോമസ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com