ADVERTISEMENT

മെല്‍ബണ്‍∙ ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വിക്ടോറിയ പാര്‍ലമെന്റ് സന്ദര്‍ശിച്ചു. പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജയായ ആദ്യത്തെ  എം പി കൗസല്യ വഗേലയുടെ അതിഥിയായി എത്തിയ കുമ്മനം പാര്‍ലമെന്റിന്റെ ഇരു സഭകളുടേയും നടപടിക്രമങ്ങള്‍ വീക്ഷിച്ചു. കേരളത്തിലെ പ്രശ്‌നങ്ങള്‍ കൗസല്യ വഗേലയുമായി ചര്‍ച്ച ചെയ്ത കുമ്മനം അവരെ കേരളത്തിലേക്ക് ക്ഷണിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായെ അദ്ദേഹം കണ്ടു.

kummanam-victoria-2

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ദീപാവലി ആഘോഷങ്ങളുടെ സമാപനത്തിലും കുമ്മനം പങ്കെടുത്തു. ഇന്ത്യന്‍ കോണ്‍സിലേറ്റ് ജനറല്‍ രാജ് കുമാര്‍ സ്വീകരിച്ചു. കേരള ഹിന്ദു സൊസൈറ്റി ഭാരവാഹി രജ്ഞി നാഥ്, ഹിന്ദു സ്വയം സേവകസംഘം കാര്യവാഹ് നാരായണ്‍ വാസുദേവന്‍, മാധ്യമ പ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍ എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com