ADVERTISEMENT

മെൽബണ്‍ ∙ സിറോ മലങ്കര കത്തോലിക്കാ സഭയുടെ ഓസ്‌ട്രേലിയയിലുള്ള വിവിധ കൂട്ടായ്മകളുടെ സംഗമം  ഈ മാസം 19, 20 തീയതികളിൽ മെൽബണിൽ വച്ച് നടക്കും. സഭയുടെ തലവനും പിതാവുമായ ആർച്ച് ബിഷപ്പ് മോറോൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ ഓഷ്യാനിയ റീജിയൻ അപ്പസ്തോലിക് വിസിറ്റേറ്റർ യൂഹാനോൻ മാർ തീയോഡോഷ്യസ് മെത്രാപ്പോലീത്ത സന്നിഹിതൻ  ആയിരിക്കും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും, ഓസ്ട്രേലിയയിൽ ഉള്ള മലങ്കര കത്തോലിക്കാ സഭ അംഗങ്ങളുടെ പ്രത്യേക സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.

എൽസ്റ്റേർൻവിക്ക്  സെന്റ് ജോസഫസ് കത്തോലിക്കാ ദേവാലയത്തിലാണ് ചടങ്ങുകൾ നടക്കുക.

വിലാസം– 71, Orrong road, Elsterwick, VIC 3085

വിവരങ്ങൾക്ക്;

റവ. ഫാദർ സ്റ്റീഫൻ കുളത്തുംകരോട്ട് 

0427 661 067

റവ. ഫാദർ പ്രേംകുമാർ: 0411 263 390

ടോബിൻ തങ്ങളത്തിൽ:

0405 544 506

നിബു വർഗീസ്: 0451 826 724

എബ്രഹാം യോഹന്നാൻ:

0432 046 342

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com