ADVERTISEMENT

ബ്രിസ്‌ബേൻ∙ കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ ഇടർച്ചയായ മഹാപ്രളയത്തിൽ ഭവന രഹിതരായവർക്കായി വീട് പുനർ നിർമ്മിച്ചു നൽകുവാൻ നവോദയ ഓസ്ട്രേലിയ തീരുമാനമെടുത്തു. പുനർനിർമ്മാണത്തിന് ആവശ്യമായ തുക ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും വിവിധ കലാപരിപാടികൾ നടത്തി ശേഖരിക്കാനും തീരുമാനിച്ചു.

ആദ്യ കലാപരിപാടി കലാനിശ ബ്രിസ്ബേനിൽ ഒക്ടോബർ 19 ന് ശനിയാഴ്ച വൈകിട്ടു 4 മണി മുതൽ ഡുറാക്ക് ഇസ് ലാമിക്ക് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്നു. പ്രാദേശിക കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന കലാനിശയിൽ ബ്രിസ്ബേനിലെ പ്രമുഖരായ അഞ്ച് മ്യൂസിക്ക് ബാൻഡുകൾ പങ്കെടുക്കുന്ന ഗാനമേളയും , ശാസ്ത്രീയ നൃത്തം, ബോളിവുഡ് സിനിമാറ്റിക്ക് ഡാൻസുകൾ, മാജിക്ക് ഷോ തുടങ്ങിയ വിവിധ കലാപരിപാടികൾ കോർത്തിണക്കിയതാണ്. പ്രശസ്ത പിന്നണി, നാടൻ പാട്ട് ഗായിക രശ്മി സതീശിന്റെ സാന്നിധ്യം കലാ നിശയ്ക്ക് നിറപകിട്ടേകുന്നതാണ് . 

കൂടാതെ ബ്രിസ്ബേൻ നഗരത്തിലെ എട്ടോളം ഇന്ത്യൻ റസ്റ്ററന്റകൾ ഒരുക്കിയിരിക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങൾ അടങ്ങിയ ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. കലാനിശയുടെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും പിറന്ന നാടിനോടും നമ്മുടെ കൂടപ്പിറപ്പുകളോടുള്ള സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുവാൻ സംഘടിപ്പിച്ചിരിക്കുന്ന ഈ കലാ പരിപാടിക്ക് ഏവരുടെയും സഹായവും സഹകരണവും ഉണ്ടാകണമെന്നും നവോദയ ബ്രിസ്ബേൻ പ്രസിഡന്റ് ജഗജീവ് കമാറും സെക്രട്ടറി പോളിയും അഭ്യർഥിച്ചു. കലാനിശയിൽ പങ്കെടുക്കുന്നതിനായുള്ള ടിക്കറ്റുകൾ ഭക്ഷണം ഉൾപ്പെടെ മുതിർന്നവർക്ക് 20 ഡോളറും കുട്ടികൾക്ക് 10 ഡോളറും എന്ന നിരക്കിൽ trybooking സൈറ്റ് വഴി ഓൺലൈനായി ലഭിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com