ADVERTISEMENT

കാൻബറ ∙  ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയുടെ ഇടവക ദിനാഘോഷം നടത്തി. വികാരി ഫാ. അബ്രഹാം നാടുകുന്നേൽ അർപ്പിച്ച വി. കുർബാനയോടെ പിയേഴ്സ് മേൽറോസ് ഹൈസ്കൂളിൽ ദിനാഘോഷത്തിന് തുടക്കമായി.

‌തുടർന്നു കുട്ടികൾക്കും മുതിർന്നവർക്കും കായിക-വിനോദ മത്സരങ്ങളും വടംവലി മത്സരവും നടന്നു. റ്റഗറിനൊങ് സെൻറ് തോമസ് വാർഡ് കൂട്ടായ്മ ഏറ്റവും അധികം പോയിന്റ് നേടി ഓവറോൾ വിജയികളായി. ദിനാഘോഷത്തിന് സമാപനം കുറിച്ച് നടന്ന സമ്മേളനത്തിന്റെയും കലാസന്ധ്യയുടെയും ഉദ്ഘാടനം  ഓസ്ട്രേലിയയിലെ വത്തിക്കാൻ സ്ഥാനപതിയും അപ്പസ്തോലിക് നൂൺഷിയോയുമായ ആർച് ബിഷപ്പ് അഡോൾഫോ ടിറ്റോ യല്ലാന നിർവഹിച്ചു.  വികാരി ഫാ. അബ്രഹാം നാടുകുന്നേൽ അധ്യക്ഷത വഹിച്ചു. 

വിവിധ പ്രാർഥന കൂട്ടായ്മകളും  സംഘടനകളും അവതരിപ്പിച്ച കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.  പരിപാടികൾക്ക് വികാരി ഫാ. എബ്രഹാം നാടുകുന്നേൽ, ട്രസ്റ്റിമാരായ  ജിബിൻ തേക്കാനത്ത്, ജോബി ജോർജ്, ജോജോ മാത്യു, ജനറൽ കൺവീനർ ബെന്നി കണ്ണമ്പുഴ, പള്ളി കമ്മിറ്റി അംഗങ്ങൾ, പ്രാർഥത്ഥന കൂട്ടായ്മ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com