ADVERTISEMENT

റെഡ്‌ലാൻഡ് ∙ ഓസ്‌ട്രേലിയലിലെ റെഡ്‌ലാൻഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം ക്‌ളേവ്ലാൻഡിലെ സ്റ്റാർ ഓഫ് ദി സീ പാരിഷ്ഹാളിൽ വച്ച് നടന്നു. പൊതുസമ്മേളനത്തോടെ ആരംഭിച്ച പരിപാടികളിൽ ക്‌ളേവ്ലാൻഡ് കൗൺസിലർ പീറ്റർ മിച്ചൽ മുഖ്യഅഥിതി ആയിരുന്നു.

തുടന്നു നടന്ന കലാപരിപാടികൾ സദസിനെ ഉണർത്തി. സമൃദ്ധമായ ഓണസദ്യയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. സ്വദേശിയരുടെ പങ്കാളിത്തം ശ്രദ്ധേയമായി. ആർ എംഎ പ്രസിഡന്റ് ആശിസ് തോമസ് തെരുവത്തു, സെക്രട്ടറി കിഷോർ എൽദോ, ട്രഷറർ അരുൺ സലിം, കമ്മിറ്റി അംഗങ്ങളായ കിഷോ ജോസഫ് കോലേത്, അനൂപ് തോമസ്, ബിന്ദു ബിനു, സിനി ചാക്കോ, പാർവതി ഉണ്ണിത്താൻ, അരുൺ രാജ്, തോമസ് മുറിഞ്ഞകല്ലിൽ സ്കറിയ, ശാലിനി തോമസ്, സബീഷ് ബെന്നി, ലിന്റു എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com